ഭാര്യയെ കുത്തിക്കൊന്ന് നാടുവിട്ട യുവാവിനുവേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി

ഭാര്യയെ കുത്തിക്കൊല്ലുകയും ഭാര്യാപിതാവിനെയും സഹോദരിയെയും കുത്തി പ്പരുക്കേൽപ്പിക്കുകയും ചെയ്ത യുവാവിനുവേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി. ശനിയാഴ്ച്ച രാത്രി ഒമ്പതരയോടെയാണ് കവിയൂർ കോട്ടൂർ സ്വദേശി അജിയെന്ന ജയകുമാർ (42) ഭാര്യ ശാരി മോളെ (34) കുത്തിക്കൊലപ്പെടുത്തിയത്. ശാരിയുടെ പിതാവ് കെ. ശശി, സഹോദരി രാധാമണി എന്നിവർ ഗുരുതരമായ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവശേഷം മുങ്ങിയ പ്രതിയുടെ പക്കൽ മൊബൈൽ ഫോണോ പേഴ്സോ ഇല്ല. ഇയാളെ കണ്ടെത്താനുള്ള തെരച്ചിൽ പോലീസ് വ്യാപകമാക്കി. പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്.

ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് കാര്യങ്ങൾ നേരിട്ട് വിലയിരുത്തുന്നു. വിവിധ സ്റ്റേഷനുകൾക്കും ജില്ലക്ക് പുറത്തും പ്രതിയെ സംബന്ധിച്ച് സന്ദേശം കൈമാറിയിട്ടുണ്ട്. എവിടെങ്കിലും വെച്ച് കണ്ടാൽ ആളുകൾക്ക് പോലീസിനെ അറിയിക്കേണ്ട ഫോൺ നമ്പരുകൾ പുറത്തുവിടുകയും ചെയ്തു. തിരുവല്ല ഡിവൈ.എസ്.പി എസ്. നന്ദകുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണസംഘത്തിൽ കോയിപ്രം കീഴ്വായ്പൂ‌ർ പുളിക്കീഴ് എസ് എച്ച് ഓ മാരും മറ്റും ഉൾപ്പെടുന്നു. വിവരങ്ങൾ അറിയിക്കേണ്ട ഫോൺ നമ്പരുകൾ, ഡിവൈ.എസ്.പി തിരുവല്ല 9497990035, എസ്.എച്ച്.ഓ കോയിപ്രം 9497947146, 8547429572, എസ് ഐ കോയിപ്രം 9497980232, കോയിപ്രം പോലീസ് സ്റ്റേഷൻ 04692660246.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....