തൃശ്ശൂരിൽ വ്യാജ വോട്ടർമാരെ ചേർത്തുവെന്ന് കെ സി വേണുഗോപാൽ

ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ വ്യാജ വോട്ടർമാരെ ചേർത്തുവെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി.തൃശൂരിൽ നടന്നത് ഗൗരവമായ കാര്യം.വ്യാജ വോട്ടർമാരെ കണ്ടെത്താൻ വ്യാപകമായ ഓഡിറ്റിങ് നടത്തും.ജനവിധി അനുസരിച്ച് പ്രധാനമന്ത്രി ആയ ആളല്ല നരേന്ദ്ര മോദി.സംസ്ഥാനത്തും വോട്ടിംഗ് സംബന്ധിച്ച് വ്യാപകമായ പരിശോധന നടത്താൻ തീരുമാനിച്ചു.വോട്ടർ പട്ടികയിലെ ക്രമക്കേടിനെതിരെ ഇന്ത്യ മുന്നണിയിലെ പാർലമെൻ്റ് അംഗങ്ങൾ മാർച്ച് നടത്തും.തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾ സുതാര്യമല്ല എന്ന് തെളിഞ്ഞുവെന്നും കെ സി വേണുഗോപാൽ.ഓൺലൈൻ മദ്യ വില്പനക്കുള്ള സംസ്ഥാന സർക്കാർ നീക്കം തെറ്റായ സന്ദേശമാണ് നൽകുന്നത്.സർക്കാർ ഈ നീക്കത്തിൽ നിന്ന് പിന്തിരിയണമെന്നും കെ സി വേണുഗോപാൽ.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...