6800 പേർ ചേർന്ന് ബൈബിൾ പകർത്തി എഴുതി

ബൈബിൾ പകർത്തി എഴുതി ചരിത്രത്തിൻ്റെ ഭാഗമായത് 6800 ഓളം വരുന്ന സൺഡേസ്കൂൾ വിദ്യാർത്ഥികളും, അധ്യാപകരും രക്ഷകർത്താക്കളും.മലങ്കര ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനത്തിൻ്റെ ശതോത്തര സുവർണ്ണ ജൂബിലിയുടെ ഭാഗമായി ഭദ്രാസന സണ്ടേസ്കൂൾ പ്രസ്ഥാനത്തിൻ്റെ അഭിമുഖ്യത്തിൽ സണ്ടേസ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും ചേർന്നാണ് വി. വേദപുസ്തകം ഒന്നിച്ച് പകർത്തി എഴുതിയത്.ഭദ്രാസന മെത്രാപ്പോലിത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, വൈദികർ, ഭാരവാഹികൾ അടക്കം 6800 വിശ്വാസികളാണ് 40 ദിവസത്തെ ആത്മിയ ഒരുക്കത്തിനു ശേഷം ആഗസ്റ്റ് 10 ഞായറാഴ്ച വി. കുർബ്ബാനക്കു ശേഷം ഒരേ സമയം വി.വേദപുസ്തകം കൈയെഴുത്തായി എഴുതിയത്. ലോകത്ത് തന്നെ ഇത്രയും പേർ ഒരുമിച്ച് ബൈബിൾ പകർത്തിയെഴുതുന്നത് ആദ്യ സംഭവമാണ്.80 ദേവാലയങ്ങളിലെ വിശ്വാസികൾ വൈദികരുടെ നേതൃത്വത്തിൽ ദേവാലയങ്ങളിൽ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നു..പാമ്പാടി മേഖലയിലെ പങ്ങട സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് വചനമെഴുത്തിൻ്റെ ഉത്ഘാടനം നിർവ്വഹിച്ചു. ബൈബിൾ പകർത്തിയെഴുതുന്ന പദ്ധതിയിൽ പങ്കാളികളാകുന്നവർക്ക് എഴുതേണ്ട വേദഭാഗങ്ങൾ നിശ്ചയിച്ചു നൽകിയിരുന്നു. ഒരേ തരം പേപ്പറിൽ, ഒരേ തരം പേന കൊണ്ട് ആണ് ബൈബിൾ പകർത്തി എഴുതിയത്. പൂർത്തീകരിക്കുന്ന വേദപുസ്തകം മെത്രാസന കേന്ദ്രമായ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന മാർ കുറിയാക്കോസ് ദയറായിൽ ശതോത്തര സുവർണ്ണ ജൂബിലിയുടെ ഓർമ്മക്കായി സൂക്ഷിക്കും.ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ. ഡോ. തോമസ് പി. സഖറിയ, ഡയറക്ടർ വിനോദ് എം സഖറിയ, സെക്രട്ടറി കുറിയാക്കോസ് തോമസ് ജനറൽ കൺവീനർമാരായ ഏബ്രഹാം ജോൺ, അജിത് മാത്യു, വി.വി. വറുഗീസ്, ഇടവക വൈദികർ ഡിസ്ട്രിക്ട് പ്രസിഡൻ്റുമാർ, ഇൻസ്പെക്ടർമാർ, സെക്രട്ടറിമാർ ഹെഡ്മാസ്റ്റർമാർ ,മെൽ സോ കൺവീനർമാർ എന്നിവർ വിവിവ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....