ചെങ്ങന്നൂരില്‍ 22.12 കോടിയുടെ റവന്യൂ ടവര്‍ നിര്‍മ്മാണം ഉദ്ഘാടനം 14ന്

ചെങ്ങന്നൂരിന്റെ ചിരകാല ആവശ്യമായിരുന്ന റവന്യൂ ടവര്‍ യാഥാര്‍ത്ഥ്യമാകുന്നു. 14ന് രാവിലെ 11ന് മന്ത്രി കെ. രാജന്‍ നിര്‍മ്മാണം ഉദ്ഘാടനം നടത്തും. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും.പട്ടയങ്ങളുടെ വിതരണവും പുലിയൂര്‍ വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മാണ ഉദ്ഘാടനവും റവന്യൂ ടവര്‍ ഉദ്ഘാടന യോഗത്തില്‍ നടക്കും.കോടതിക്കു സമീപം 1956 മുതല്‍ പഴയ താലൂക്ക് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന 40 സെന്റ് സ്ഥലത്താണ് കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്നത്.ആര്‍ഡിഒ, താലൂക്ക്, വില്ലേജ് ഓഫീസുകള്‍, സബ് രജിസ്ട്രാര്‍ ഓഫീസ് അടക്കം അവശേഷിക്കുന്ന എല്ലാ സര്‍ക്കാര്‍ ആഫീസുകളും ഒരു കുടക്കീഴിലാക്കി ആധുനിക സൗകര്യങ്ങളോടുകൂടിയ റവന്യൂ ടവറാണ് നിര്‍മ്മിക്കുന്നത്. 2018ല്‍മഹാപ്രളയം ചെങ്ങന്നൂരിനെ വിഴുങ്ങിയദിനങ്ങളിലാണ് രക്ഷാ പുനരധിവാസ പ്രവര്‍ത്തനങ്ങളെ ഏകോപിക്കേണ്ട കേന്ദ്രമായ താലൂക്ക് ഓഫീസ് അടക്കമുള്ള റവന്യൂ ഓഫീസുകളിലെ സൗകര്യങ്ങളുടെ അപര്യാപ്തത പൂര്‍ണ്ണമായും വ്യക്തമായത്.മന്ത്രിമാര്‍ പങ്കെടുത്ത് ചേര്‍ന്ന ആലോചനയോഗങ്ങള്‍ക്ക് പോലും പരിമിതമായ സൗകര്യങ്ങളേ ഉണ്ടായിരുന്നുള്ളു. ഇതിനെ തുടര്‍ന്ന് മന്ത്രി സജി ചെറിയാന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സര്‍ക്കാര്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ കെട്ടിട നിര്‍മ്മാണത്തിന് 22.12 കോടി അനുവദിക്കുകയായിരുന്നു.കേരള വാസ്തു വിദ്യാ ശൈലിയില്‍ നാലു നിലകളിലായി 56,640 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പാര്‍ക്കിംഗ്, ലോബി, വോട്ടിംഗ് മെഷീന്‍ സ്‌റ്റോറേജ് എന്നിവയും ഒന്നാം നിലയില്‍ റെജിസ്‌ട്രേഷന്‍ ഓഫീസ്, വില്ലജ് ഓഫീസ് എന്നിവയും രണ്ടാം നിലയില്‍ താലൂക് ഓഫീസ്, ഇലക്ഷന്‍ വിഭാഗം എന്നിവയും മൂന്നാം നിലയില്‍ ആര്‍ഡിഒ കോണ്‍ഫറന്‍സ് റൂം എന്നിവയും നാലാം നിലയില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍ റിക്രിയേഷന്‍ ഏരിയ എന്നിവയും ഉണ്ടാകും.കൂടാതെ പ്രകൃതിക്ഷോഭം, വരള്‍ച്ച, ഭൂമികുലുക്കം, തീപിടുത്തം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായാല്‍ അടിയന്തിര ഘട്ടത്തില്‍ ഉപയോഗിക്കേണ്ട ഉപകരണങ്ങള്‍ സൂക്ഷിക്കേണ്ട കെട്ടിടങ്ങള്‍, ആധുനിക രീതിയിലുള്ള റിക്കാര്‍ഡ് റൂം, സ്‌ട്രോങ്ങ് റൂം, ട്രെയിനിങ്ങ് ഹാള്‍, കഫറ്റേരിയ, ഉദ്യോഗസ്ഥര്‍ക്കുള്ള വിശ്രമമുറി എന്നിവയും ഉണ്ടാകും. ഒപ്പം വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കും.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...