വെൺമതി ഇനി അരികിൽ ഹൃദയപൂർവ്വം വീഡിയോ ഗാനം പുറത്തുവിട്ടു

വെൺമതി ഇനി അരികിൽ നീ മതിവാർമുകിൽ കനി … ‘മലരാം എൻ സഖി…സിദ്ദി ശീറാം പാടിയ മനോഹരമായ ഈ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുന്നു.ഹരിനാരായണൻ രചിച്ച് ജസ്റ്റിൻ പ്രഭാകർ ഈണമിട്ട ഈ ഗാനം മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിലേതാണ്.ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രംആഗസ്റ്റ് ഇരുപത്തിയെട്ടിന് റിലീസ് ചെയ്യുന്ന തിൻ്റെപ്രൊമോഷൻഭാഗമായിട്ടാണ് ഈ വീഡിയോ ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് ‘പുത്തൻ തലമുറയെ ഏറെ ആകർഷിക്കും വിധത്തിലുള്ള കൗതുകകരമായ ശബ്ദത്തിൻ്റെ ഉടമയായ സിദ്ദി ശ്രീറാമിൻ്റെ ഈ ഗാനം സമുഹമാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.മോഹൻലാൽ, മാളവികാ മോഹൻ, യുവ നടൻ സംഗീത് പ്രതാപ് എന്നീ അഭിനേതാക്കളുടെ സാന്നിദ്ധ്യവും അണിയറ പ്രവർത്തകരുടെ നിറ സാന്നിധ്യവും ഈ വീഡിയോയിൽ കാണാവുന്നതാണ്.അഭിനേതാക്കളുടെ വളരെ പ്ലസൻ്റായനിരവധി മുഹൂർത്തങ്ങളും, മനോഹരമായ പശ്ചാത്തലവും ഈ ഗാനത്തെ ഏറെ ആകർഷകമാക്കുന്നുസന്ധീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയെ പ്രധാനമായും കേന്ദ്രീകരിച്ച് ബന്ധങ്ങളുടെ , കെട്ടുറപ്പിൻ്റെ കഥ പറയുകയാണ് സത്യൻ അന്തിക്കാട് ഈ ചിത്രത്തിലൂടെ.വളരെ പ്ലസൻ്റ് ആയി സഞ്ചരിക്കുന്ന ഒരു സിനിമ ‘സംവിധായകൻ സത്യൻ അന്തിക്കാട് ഈ ചിത്രത്തെ ക്കുറിച്ച് ഒറ്റവാക്കിൻ പറയുന്നത് ഇതാണ്.പ്രേക്ഷകർക്കിടയിലെ ഏറെ ആകർഷകമായ കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട് മോഹൻലാൽ കോമ്പിനേഷൻ.ആ പ്രതീക്ഷകളോട് ഏറെ നീതി പുലർത്തിയുള്ള ഒരു സിനിമയായി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.അതിനോടൊപ്പം ആരും പ്രതീക്ഷിക്കാത്ത ചില മൂഹൂർത്തങ്ങളും ഈ ചിത്രം സമ്മാനിക്കുന്നുണ്ട്.സിദ്ദിഖ്, ലാലു അലക്സ്, സംഗീത ,ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. മനു മഞ്ജിത്താണ് മറ്റൊരു ഗാന രചയിതാവ്.കഥ – അഖിൽ സത്യൻ.തിരക്കഥ -ടി.പി. സോനു ‘ ഛായാഗ്രഹണം – അനു മൂത്തേടത്ത്.എഡിറ്റിംഗ് – കെ. രാജഗോപാൽ’മേക്കപ്പ് -പാണ്ഡ്യൻ.കോസ്റ്റ്യും ഡിസൈൻ-സമീരാ സനീഷ് .സ്റ്റിൽസ് – അമൽ.സി. സദർ ‘ അനൂപ്സത്യനാണ് മുഖ്യ സംവിധാന സഹായി.സഹ സംവിധാനം – ആരോൺ മാത്യു രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി.ഫിനാൻസ് കൺട്രോളർ – മനോഹരൻ കെ. പയ്യന്നൂർ.പ്രൊഡക്ഷൻ മാനേജർ – ആദർശ്.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ശ്രീക്കുട്ടൻ.പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്.പൂനയിലും കേരളത്തിൽ കൊച്ചി,വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....