വരവ് ഷാജി കൈലാസ് സംവിധായകൻ ഏ.കെ. സാജൻ്റെ തിരക്കഥ ജോജു ജോർജ് നായകൻ

കണ്ണൻ ദേവൻ മലനിരകളിലെ ചായയുടെ രുചിയും കടുപ്പവുമൊക്കെ കൂടിച്ചേർന്ന് നിശ്ചയദാർഷ്ട്യവും ചങ്കുറപ്പും കൂട്ടായി ഒറ്റയാൾ പോരാട്ടം നടത്തിപ്പോരുന്ന ഒരു ടീ എസ്റ്റേറ്റ് പ്ലാൻ്റെറുടെ സാഹസ്സികമായ ജീവിത കഥപറയുകയാണ് മലയാള സിനിമയിൽ നിരവധി മികച്ച കഥാപാത്രങ്ങൾക്ക് അനശ്വരമാകാൻ അവസരമുണ്ടാക്കിയ ഷാജി കൈലാസ് വരവ് എന്ന തൻ്റെ പുതിയ ചിത്രത്തിലൂടെ.Revenge is not a dirty business എന്ന ടാഗ് ലൈനോടെ എത്തുന്ന ഈ ചിത്രം പ്രതികാരം അത്ര മോശപ്പെട്ട വ്യാപാരമല്ലായെന്ന് അടിവരയിട്ടു സമർത്ഥിക്കുന്നു.ഈ ചിത്രത്തിലൂടെ.മലയാള സിനിമയിലും, ഇപ്പോൾ തമിഴിലും മികവുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചു പോരുന്ന ജോജു ജോർജിനെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ടാണ്പ്രതികാരത്തിൻ്റെ കഥ , ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്നത്.ഏ.കെ. സാജൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം വോൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്നു.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജോമി ജോസഫ്.വൻ ബന്ധ്ജറ്റിൽ പൂർണ്ണമായും ആക്ഷൻ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്സ് ആയ കലൈകിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു എന്നിവരടക്കം നാലു സംഘട്ടന സംവിധായകരാണ് ആക്ഷൻ കൈകാര്യം ചെയ്യുന്നത്. മലയാളത്തിലേയും മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിേലേയും വൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.ദക്ഷിണേന്ത്യൻ സിനിമയിലെ പ്രമുഖനായ സാം സി. എസ്സാണ് ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.ഛായാഗ്രഹണം – സുജിത് വാസുദേവ്.എഡിറ്റിംഗ് – ഷമീർ മുഹമ്മദ് ‘കലാസംവിധാനം – സാബു റാം.മേക്കപ്പ് – ജിതേഷ് പൊയ്യ .കോസ്റ്റ്യും – ഡിസൈൻ -സമീരാ സനീഷ്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സ്യമന്തക് പ്രദീപ്..പ്രൊഡക്ഷൻ കൺട്രോളർ – വിനോദ് മംഗലത്ത് ‘സെപ്റ്റംബർ ആറു മുതൽ ചിത്രീകരണ മാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം മൂന്നാർ, മറയൂർ, കാന്തല്ലൂർ ഭാഗങ്ങളിലായി പൂർത്തിയാകും.വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...