പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സ്, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ തസ്തികകളിലേക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 20ന് രാവിലെ പത്തിന് ബ്ലഡ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും.ബി.എസ്.സി നഴ്സിങ്/ജിഎന്‍എം, കേരള നഴ്സസ് ആന്‍ഡ് മിഡ് വൈഫ് കൗണ്‍സില്‍ രജിസ്ട്രേഷന്‍, ബ്ലഡ് ബാങ്കില്‍ പ്രവൃത്തിപരിചയം, കംപ്യൂട്ടര്‍ പരിജ്ഞാനം എന്നീ യോഗ്യതയുള്ളവര്‍ക്ക് സ്റ്റാഫ് നഴ്സ് തസ്തികയിലേക്കും ബി.എസ്.സി. എംഎല്‍ടി/ഡിഎംഎല്‍ടി (കേരള ഗവ. അംഗീകൃതം), പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, ബ്ലഡ് ബാങ്കില്‍ ആറുമാസത്തെ പ്രവൃത്തിപരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നീ യോഗ്യതയുള്ളവര്‍ക്ക് ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ തസ്തികയിലേക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും ബയോഡാറ്റയും സെപ്റ്റംബര്‍ 18ന് വൈകിട്ട് നാലിന് മുമ്പ് ബ്ലഡ് ബാങ്ക് ഓഫീസില്‍ നല്‍കണം. ഫോണ്‍: 04933226322.

