തൃശ്ശൂരിൽ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു

രാവിലെ എട്ടു മണിയോടെ തൃശൂര്‍ ആളൂര്‍ ആനത്തടത്തിലാണ് സംഭവം. പുതുശ്ശേരി സ്വദേശി ദേവസ്യയാണ് തൂങ്ങി മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ദേവസ്യയും ഭാര്യ അല്‍ഫോന്‍സയും തമ്മില്‍ ഏറെ നാളായി വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ കുറേ നാളുകളായി പ്രശനങ്ങളുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ദേവസ്യ, അല്‍ഫോന്‍സ താമസിച്ചിരുന്ന വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നുവെന്നാണ് വിവരം. ഇന്ന് രാവിലെയും വഴക്കിട്ടിരുന്നു. വഴക്കിനിടയില്‍ ദേവസ്യ അല്‍ഫോന്‍സയെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.അതിനു ശേഷം ഭാര്യ മരിച്ചുവെന്ന് കരുതി ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നു. അല്‍ഫോന്‍സയുടെ രണ്ട് സഹോദരിമാര്‍ ഇവരെ കാണാന്‍ വീട്ടിലെത്തിയപ്പോഴാണ് വെട്ടേറ്റ നിലയില്‍ അല്‍ഫോന്‍സ നിലത്തു കിടക്കുന്നത് കണ്ടത്. അതിനു പിന്നാലെ അടുത്ത മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ദേവസ്യയെയും കണ്ടു.ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ച് പരിക്കേറ്റ അല്‍ഫോന്‍സയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....