മണിപ്പൂരിൽ വീണ്ടും സംഘർഷം

മണിപ്പൂരിലെ ചുരാചന്ദ്പൂരിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് പിന്നാലെയാണ് മണിപ്പൂരിൽ വീണ്ടും സംഘർഷം ഉണ്ടായത്. പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പൊലീസ് അറസ്റ്റ് ചെയ്ത കുക്കി യുവാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം ഉണ്ടായത്.കലാപമാരംഭിച്ച് രണ്ട് വർഷത്തിനു ശേഷമാണ് മണിപ്പൂർ സന്ദർശിക്കാൻ മോദി തയാറായത്. എന്നാൽ സംയുക്ത ചർച്ചക്ക് തയ്യാറാവാതെ മോദി മടങ്ങിയത് വിയോജിപ്പ് സൃഷ്ടിച്ചു.ബിജെപി എംഎൽഎമാർക്കും മോദിയുടെ സന്ദർശനത്തിൽ തൃപ്തിയില്ല. ഒരുമിച്ചു നിൽക്കാനുള്ള സാഹചര്യം മോദി ഉണ്ടാക്കിയില്ലെന്നും എംഎൽഎമാർ ആരോപിച്ചു.കൂടാതെ കുക്കി ഭൂരിപക്ഷ മേഖലയെ കേന്ദ്രഭരണ പ്രദേശമാക്കണമെന്ന് ബിജെപി എംഎൽഎമാർ പ്രധാനമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തു. നൂറുകണക്കിന് ക്രൈസ്തവ ആരാധനാലയങ്ങൾ അടക്കം ആക്രമിക്കപ്പെട്ടിട്ടും കൃത്യമായ പുനരധിവാസ പദ്ധതികൾ മോദി പ്രഖ്യാപിച്ചില്ലെന്ന ആരോപണവും സന്ദർശനത്തിന് പിന്നാലെ ഉയർന്നിരുന്നു. ക്യാമ്പുകളിൽ കഴിയുന്നവർ മടങ്ങാതെ ചർച്ചക്ക് പ്രസക്തിയില്ലയെന്ന് മെയ്തെയ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....