തിരുവല്ല റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചത് പരിഭ്രാന്തി പടർത്തി

തിരുവല്ല റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചത് പരിഭ്രാന്തി പടർത്തി.സ്റ്റേഷനിലെ പാർക്കിംഗ് ഗ്രൗണ്ടില്‍ നിർത്തിയിട്ടിരുന്ന കാറിനാണ് തീപിടിച്ചത്. തിരുവല്ലയില്‍ നിന്നും എത്തിയ അഗ്നിശമന സേന എത്തി തീയണച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെ ആയിരുന്നു സംഭവം.ഇരവിപേരൂർ സ്വദേശി സണ്ണിയുടെ കാറിനാണ് തീപിടിച്ചത്. പാർക്കിംഗ് ഗ്രൗണ്ടില്‍ കാർ നിർത്തിയ ശേഷം റെയില്‍വേ സ്റ്റേഷനിലേക്ക് പോകവേ കാറിൻറെ എൻജിൻ ഭാഗത്തുനിന്നും പുകയും തീയും ഉയരുകയായിരുന്നു. സംഭവം കണ്ട ഓട്ടോ ഡ്രൈവർമാർ റെയില്‍വേ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്ന ഫയർ എസ്റ്റിങ്ഷൻ ഉപയോഗിച്ച്‌ തീ അണക്കാൻ ശ്രമിച്ചെങ്കിലും പൂർണ്ണമായും അണയ്ക്കാനായില്ല. ഇതിനിടെ എത്തിയ രണ്ട് യൂണിറ്റ് അഗ്നിശമനസേന ഉദ്യോഗസ്ഥർ ചേർന്ന് തീ അണയ്ക്കുകയായിരുന്നു. സംഭവ സമയത്ത് നിരവധി വാഹനങ്ങള്‍ തീപിടിച്ച വാഹനത്തിന് സമീപത്തായി ഉണ്ടായിരുന്നു. റെയില്‍വേ ഉദ്യോഗസ്ഥരുടെയും അഗ്നിശമനസേനയുടെയും സമയോചിത ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...