പ്ലാസ്റ്റിക് ലോഡുമായി പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു

കളമശ്ശേരിയിൽ പ്ലാസ്റ്റിക് ലോഡുമായി പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു.തീപിടിത്തത്തെ തുടര്‍ന്ന് നാട്ടുകാരുടെ കൃത്യമായ ഇടപെടൽ വലിയൊരു അപകടമാണ് ഒഴിവാക്കിയത്.കളമശ്ശേരി എച്ച്എംടി മെഡിക്കൽ കോളേജ് റോഡിൽ ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. കലൂർ ഭാഗത്ത് നിന്നും കൊച്ചിൻ കോർപ്പറേഷന്‍റെ വേർതിരിച്ച പ്ലാസ്റ്റിക് മാലിന്യ ലോഡുമായി പോവുകയായിരുന്നു ലോറി.ഡ്രൈവർ ചായ കുടിക്കാൻ പോയപ്പോഴാണ് ക്യാബിനടിയിൽ നിന്നും പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ചെറുതായി തീ പടർന്നതോടെ നാട്ടുകാർ ഫയർ എക്സിക്യൂഷനും വെള്ളവും ഉപയോഗിച്ച് തീ അണച്ചു. തുടർന്ന് ഏലൂരിൽ നിന്നും ഫയർഫോഴ്സ്എത്തി തീ പൂർണമായും അണച്ചു.

Leave a Reply

spot_img

Related articles

വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കും; വി എൻ വാസവൻ

തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അപകടം നടന്ന...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ...

അണലി പാമ്പിൻ്റെ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്നു, കടിയേറ്റ് ആശുപത്രിയിൽ

പാമ്പിനെ പിടിച്ച് പോക്കറ്റിലിട്ട് മറ്റുള്ളവരെ പേടിപ്പിക്കാനായി നടന്ന അതിഥിത്തൊഴിലാളി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം.അസം സ്വദേശിയായ...

കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന.വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച്‌ പരിശോധന.ഇന്നലെയും...