മധ്യവയസ്കനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ

മധ്യവയസ്കന്റെ സ്ഥാപനത്തിൽ നിന്നും 93 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ കരിങ്കുന്നം വെള്ളമറ്റത്തിൽ വീട്ടിൽ മനോജ് ജോസഫ് (48) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. അതിരമ്പുഴ സ്വദേശിയായ മധ്യവയസ്കന്റെ ഉടമസ്ഥതയിലുള്ള Mannakkulathil Institute of hair line academyഎന്ന സ്ഥാപനത്തിലെ മാനേജരായിരുന്ന ഇയാൾ ഉടമസ്ഥൻ അറിയാതെ കൂട്ടാളിയുമായി ചേർന്ന് സ്ഥാപനത്തിലെ ഹെയർ പ്രോഡക്ടുകൾ ഇയാളുടെ പേരിലുള്ള യൂട്യൂബ് ചാനൽ വഴി വിൽപ്പന നടത്തി പണം സമ്പാദിക്കുകയും, മധ്യവയസ്കന്റെ കള്ള ഒപ്പിട്ട് വ്യാജ പ്രമാണം ചമച്ച് പൈസ മേടിക്കുകയും, കൂടാതെ സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 200 കിലോയോളം മുടിയും, ലക്ഷക്കണക്കിന് രൂപയും, കൂടാതെ 10,000 യുഎസ് ഡോളറും ഉൾപ്പെടെ 93 ലക്ഷം രൂപ കബളിപ്പിച്ചു തട്ടിയെടുക്കുകയായിരുന്നു. ഇത് കൂടാതെ സ്ഥാപനത്തിൽ ഉപയോഗിച്ചുകൊണ്ടിരുന്ന കമ്പ്യൂട്ടറും, മൊബൈൽ ഫോണും ഇവർ മോഷ്ടിക്കുകയും ചെയ്തു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ അൻസൽ എ. എസ്, എസ് ഐ ജയപ്രകാശ് വി. ഡി, എ.എസ്.ഐ വിനോദ് വി.കെ, സി.പി.ഓ മാരായ ഡെന്നി,സെയ്‌ഫുദ്ദീൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Leave a Reply

spot_img

Related articles

ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് അകത്തുകയറി, കവർന്നതൊക്കെ ഗോൾഡ് കവറിങ് ആഭരണങ്ങളും കോസ്മെറ്റിക്ക് സാധനങ്ങളും

ബാലരാമപുരത്തിനടുത്ത് ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ ഗോൾഡ് കവറിങ് ആഭരണങ്ങളും ബ്യൂട്ടിപാർലറിലെ കോസ്മെറ്റിക്ക് സാധനങ്ങളും കവർന്നു. പള്ളിച്ചൽ വെടിവെച്ചാൻ കോവിൽ പുന്നമൂട്...

ജിംനി ലുക്കിൽ വില കുറഞ്ഞ ജി-വാഗൺ

ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കായ മെഴ്‌സിഡസ് ബെൻസിന്‍റെ വിശാലമായ ഉൽപ്പന്ന നിരയിൽ നിന്നുള്ള ഐക്കണിക് ആഡംബര എസ്‌യുവികളിൽ ഒന്നാണ് മെഴ്‌സിഡസ് ബെൻസ് ജി-ക്ലാസ് ....

അനധികൃത കുടിയേറ്റക്കാരുമായി യുഎസിൽ നിന്നുള്ള നാലാമത്തെ വിമാനം ഡൽഹിയിൽ എത്തി

യു എസിൽ നിന്നുള്ള അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള നാലാമത്തെ വിമാനം ഡൽഹിയിൽ എത്തി. പനാമയിൽ നിന്നുള്ള 12 ഇന്ത്യക്കാരെയാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്....

ആറളം ഫാമിൽ അടിക്കാട് വെട്ടിയിട്ടില്ല, ജനങ്ങളുടെ പ്രതിഷേധം സ്വാഭാവികം;മന്ത്രി എ കെ ശശീന്ദ്രൻ

കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി ദമ്പതികൾ മരിച്ച സംഭവം സങ്കടകരമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ.ആറളം ഫാമിൽ അടിക്കാട് വെട്ടിയിട്ടില്ല....