സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നു; കൂടുതലും ഓൺലൈൻ വഴിയുള്ള കബളിപ്പിക്കൽ കേസുകൾ

സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നു. 2022നെ അപേക്ഷിച്ച് നാല് മടങ്ങ് കേസുകളാണ് 2023ൽ രജിസ്റ്റർ ചെയ്തത്. ഓൺലൈൻ വഴിയുള്ള കബളിപ്പിക്കൽ കേസുകളാണ് കൂടുതലും. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് കണക്ക് പുറത്തുവിട്ടത്.2022-23 കാലഘട്ടത്തിൽ ആകെ കേസുകള് 840 ആയിരുന്നു. ഇതിൽ തന്നെ ഓൺ ലൈൻ ചതി കേസുകൾ 320 ഉം, ഗൗരവ സ്വഭാവമുള്ള സോഷ്യൽ മീഡിയ ദുരുപയോഗം – 145 ഉം, ബാങ്ക് അകൗണ്ട്. ഈ മെയിൽ ഹാക്കിംഗ്- 3 കേസുകളുമായിരുന്നു റിപ്പോർട്ട് ചെയ്തത്. എന്നാൽ 2023-24 കാലഘട്ടത്തിൽ കേസുകളുടെ എണ്ണം 3382 ആയി ഉയർന്നു. ഇതിൽ തന്നെ ഓൺ ലൈൻ ചതി കേസുകൾ 2772 ഉം, ഗൗരവ സ്വഭാവമുള്ള സോഷ്യൽ മീഡിയ ദുരുപയോഗം – 266 ഉം, ബാങ്ക് അകൗണ്ട്.ഇ-മെയിൽ ഹാക്കിംഗ് – 72 കേസുകളായി ഉയർന്നു. 2024 ൽ ഏപ്രിൽ മാസം മുതൽ സെപ്റ്റംബർ വരെയുള്ള കണക്കുകളാണ് സാമ്പത്തിക അവലോകന റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നാല് മാസത്തെ ഈ കണക്കിൽ തന്നെ സൈബർ കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനയാണ്. നാല് മാസത്തിൽ തന്നെ ആകെ കേസുകൾ 1369 ആണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ തന്നെ ഓൺ ലൈൻ ചതി കേസുകൾ 1101 ഉം, ഗൗരവ സ്വഭാവമുള്ള സോഷ്യൽ മീഡിയ ദുരുപയോഗം 158 ഉം, ബാങ്ക് അകൗണ്ട്. ഇ-മെയിൽ ഹാക്കിംഗ് – 56 കേസുകളും റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.2018 ൽ ആകെ 239 കേസുകളായിരുന്നതാണ് 2023 ലെത്തിയപ്പോൾ 3382 ആയി ഉയർന്നത്. അഞ്ച് വർഷത്തിൽ ആകെ കേസുകളുടെ എണ്ണം 14 മടങ്ങാണ് വർദ്ധിച്ചത്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....