അമ്മയില്‍ പുതിയ കമ്മിറ്റി ഉടനില്ല; ജൂണ്‍ വരെ അഡ്‌ഹോക് കമ്മിറ്റി തുടരും

താരസംഘടന അമ്മയില്‍ പുതിയ കമ്മിറ്റി ഉടനുണ്ടാകില്ല. ജൂണ്‍ വരെ അഡ്‌ഹോക് കമ്മിറ്റി തന്നെ തുടരും.ജൂണില്‍ ചേരുന്ന ജനറല്‍ ബോഡിക്ക് ശേഷമാകും പുതിയ കമ്മിറ്റി വരിക. ജനുവരി നാലിന് കുടുംബ സംഗമം സംഘടിപ്പിക്കാന്‍ താര സംഘടന തീരുമാനിച്ചിട്ടുണ്ട്.

കുടുംബ സംഗമവും അഡ്‌ഹോക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും നടക്കുക. ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു എഎംഎംഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ താരസംഘടനയായ എഎംഎംഎയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ലൈംഗിക പീഡന പരാതി ഉയര്‍ന്നതോടെ എഎംഎംഎ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖ് രാജിവെച്ചിരുന്നു.

ഇതിന് പിന്നാലെ എഎംഎംഎ ഭരണസമിതി പിരിച്ചുവിട്ടു. രണ്ടു മാസത്തിനകം പുതിയ കമ്മിറ്റി രൂപീകരിക്കും എന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം വൈകുകയായിരുന്നു.

Leave a Reply

spot_img

Related articles

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ പതിനെട്ടിന്

വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം 'ലോ ആൻഡ് ഓർഡർ' സെപ്റ്റം ബർ പതിനെട്ടിന് ലോകമെമ്പാടും...

കതിരാ… കതിരാ… ഓട്ടം തുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി

ജി മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.വരികളിലും, ഈണത്തിലും ആലാപനത്തിലും...

4k ദൃശ്യവിസ്മയവുമായി ‘തേന്മാവിൻ കൊമ്പത്ത്’ ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു

മലയാളി പ്രേഷകൻ്റെ മനസ്സിൽ ചിരിയും ചിന്തയും നൽകി മനോഹരമായ ദൃശ്യ വിസ്മയങ്ങളും, ഇമ്പമാർന്ന ഗാനങ്ങളുമായി എത്തിയ ചിത്രമാണ് തേന്മാവിൻ കൊമ്പത്ത്. പ്രിയദർശൻ ഒരുക്കിയ ഈ...

‘ഓട്ടം തുള്ളൽ’ റിലീസ് പതിനെട്ടിന്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി .ചിത്രം സെപ്റ്റംബർ പതിനെട്ടിന് പ്രദർശനത്തിനെത്തുമ്പോൾ ചിത്രത്തിലെ ചില സുപ്രധാനമായ...