ബത്തേരിയിൽ തെങ്ങു കയറുന്ന യന്ത്രത്തില്‍ ഒരു കാല്‍ മാത്രം കുടുങ്ങി തലകീഴായി താഴേക്ക് തൂങ്ങിക്കിടന്ന ഇബ്രാഹിമിനാണ് വഴിയേ പോയ യുവാവ് ര്ക്ഷകനായി എത്തിയത്. .
പഴൂര്‍ ആശാരിപ്പടിയിലാണ് സംഭവം. യന്ത്രത്തിന്റെ സഹായത്തോടെ തെങ്ങിന്‍ മുകളില്‍ കയറി ഓല വെട്ടുന്നതിനിടെയാണ് ഇബ്രാഹിം (41) കൈവിട്ടു താഴേക്കു തൂങ്ങിയത്. ഒരു കാലില്‍ മാത്രം യന്ത്രം കുടുങ്ങി ബാക്കി ശരീരഭാഗമെല്ലാം താഴേയ്ക്കായി 40 അടിയോളം ഉയരത്തില്‍ ഇബ്രാഹിം തൂങ്ങിയാടി. പത്ത് മിനിറ്റോളം ഇബ്രാഹിം അങ്ങനെ കിടന്നു.
അപ്പോഴാണ് അതുവഴി കഴമ്പ് സ്വദേശിയായ ചാലാപ്പള്ളി സുധീഷ് കാറിൽ എത്തിയത്. തെങ്ങിന്‍ മുകളിലേക്കു മിന്നല്‍ വേഗത്തില്‍ കയറിയ സുധീഷ് ഇബ്രാഹിമിന്റെയടുത്തെത്തി തല ഉയര്‍ത്തി തോളില്‍ വച്ചു. പിന്നീട് കയറുകള്‍ കൊണ്ട് തെങ്ങിലും സമീപത്തെ കമുകിലുമായി കെട്ടി ബലപ്പെടുത്തി. ഇബ്രാഹിമിന്റെ തല താഴേക്കു തൂങ്ങാതെ തോളില്‍ വച്ച് സുധീഷ് തെങ്ങിന്‍ മുകളില്‍ തന്നെ നിന്നു.തുടർന്ന് അഗ്‌നി രക്ഷാസേന സ്ഥലത്തെത്തി ഇരുവരെയും താഴെ ഇറക്കുകയായിരുന്നു.