മലയാളത്തിന്റെ സൂപ്പർഹീറോ ചിത്രം മിന്നൽ മുരളിയുടെ യൂണിവേഴ്‌സിൽ നിന്നുള്ള ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന സൈക്കോ കോമഡി ത്രില്ലർ ചിത്രം ഡിറ്റക്ടീവ് ഉജ്വലന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ഇന്ദ്രനീൽ ഗോപീകൃഷ്ണനും, രാഹുൽ ജി യും ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോളാണ്.ട്രെയ്‌ലറിൽ പ്ലാച്ചിക്കാവ് എന്ന ഗ്രാമത്തിൽ ഒരു സീരിയൽ കില്ലർ നടത്തുന്ന ക്രൂര കൊലപാതകങ്ങൾ കാണിക്കുന്നുണ്ട്. ഒപ്പം പരസ്പര വിരുദ്ധമായി റോണി ഡേവിഡ് രാജിന്റെ പോലീസ് കഥാപാത്രം ഗ്രാമത്തിൽ പുലരുന്ന ശാന്തിയെയും സമാധാനത്തെയും പറ്റി വർണ്ണിക്കുന്ന വിവരണ ശകലവുമുണ്ട് എന്നതും ശ്രദ്ധേയമാണ്.