കോഴിക്കോട് പാളയത്ത് ബിജു എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ ബന്ധുവിനെ കസ്റ്റഡിയിലെടുത്തു

കോഴിക്കോട് പാളയത്ത് ബിജു എന്നയാളെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ 22 കാരനായ ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയ്ക്ക് കൊണ്ടുപോയതിലുള്ള കടുത്ത പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കസ്റ്റഡിയിലുള്ള യുവാവ് മൊഴി നല്‍കി. യുവാവിന്റെ കൈകളില്‍ മുറിവേറ്റ പാടുകള്‍ പോലീസ് കണ്ടെത്തിയിരുന്നു.കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നുമണിയോടെയാണ് ബിജുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ ബിജുവിന്റെ ശരീരത്തില്‍ 45-ഓളം മാരകമായ മുറിവുകളുണ്ടെന്ന് വ്യക്തമായി. ഇതില്‍ 18 ഓളം കുത്തുകള്‍ കഴുത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തുമാണ്. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.ബിജുവിനെ കൊലപ്പെടുത്തിയ ശേഷം പ്രതി സംസ്കാര ചടങ്ങുകളില്‍ വരെ പങ്കെടുത്തതായി പോലീസ് കണ്ടെത്തി. കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ ആദ്യ ദിനം തന്നെയാണ് പ്രതി പിടിയിലാകുന്നത്.

Leave a Reply

spot_img

Related articles

ആഭ്യന്തര വകുപ്പിന് കടുത്ത അതൃപ്തി; ഡോ. റാമിന് ജാമ്യം കിട്ടിയതിൽ ഡിജിപിയോട് റിപ്പോർട്ട് തേടി രമേശ് ചെന്നിത്തല

കണ്ണൂർ അഞ്ചരക്കണ്ടിയിൽ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ അറസ്റ്റിലായ പ്രതി ഡോക്ടർ റാമിന് ജാമ്യം ലഭിച്ചതിൽ ആഭ്യന്തര വകുപ്പിന് കടുത്ത അതൃപ്തി.സംഭവത്തിൽ ആഭ്യന്തര...

ഇഎംഎസ്, കൃഷ്ണ പിള്ള എന്നീ നേതാക്കള്‍ക്ക് ഒപ്പം ചേർത്ത് വയ്ക്കപ്പെടേണ്ട നേതാവാണ് വി എസ്; എം വി ഗോവിന്ദൻ മാസ്റ്റർ

ഇഎംഎസ്, കൃഷ്ണ പിള്ള എന്നീ നേതാക്കള്‍ക്ക് ഒപ്പം ചേർത്ത് വയ്ക്കപ്പെടേണ്ട നേതാവാണ് വി എസ് അച്യുതാനന്ദനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി...

‘കള്ളൻ വിജയൻ’ ഫേസ്ബുക്കിലൂടെ വെളിച്ചം കണ്ടു; വിവാദ ഫീച്ചർ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് എഴുത്തുകാരൻ

ദേശാഭിമാനി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിക്കാനിരുന്നെങ്കിലും അവസാന നിമിഷം പിൻവലിച്ച വിവാദ ഫീച്ചർ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച് മാധ്യമപ്രവർത്തകൻ ടി.സി. രാജേഷ്.തലക്കെട്ടുമായി ബന്ധപ്പെട്ടുണ്ടായ ജാഗ്രതക്കുറവിന്റെ പൂർണ ഉത്തരവാദിത്തം താൻ...

വിഎസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന്

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് .വിപുലമായ പരിപാടികളോടെയാണ് വിഎസിന്റെ ചരമവാര്‍ഷികം സിപിഎം ഇന്ന് ആചരിക്കുന്നത്.വി എസ് അച്യുതാനന്ദന് ആലപ്പുഴ...