തമിഴ്‌നാട് തെങ്കാശി തിരുനെൽവേലി ചേങ്ങമരം സ്വദേശി കാർത്തിക്(22) ആണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ശേഷമാണ് സംഭവം. പമ്പാനദിയിലെ ഐത്തല ഭഗവതികുന്ന് ക്ഷേത്രകടവിന് സമീപം സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. ഇട്ടിയപ്പാറ സപ്ലൈകോയുടെ സമീപത്തെ തട്ടുകടയിലെ ജീവനക്കാരനായിരുന്നു. റാന്നി അഗ്നിശമന സേനയുടെ നേതൃത്വത്തിൽ നദിയിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. നാട്ടുകാരും പോലീസും തിരച്ചിലിന് സഹായം നൽകി. വെളിച്ചം കുറഞ്ഞതിനാൽ ഇന്നത്തെ തിരച്ചിൽ നിർത്തി.