‘ഏഷ്യാകപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സരം നടത്തരുത്’; കേന്ദ്ര സർക്കാരിന് കത്തയച്ച് ആദിത്യ താക്കറെ

ഏഷ്യാകപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തിനെതിരെ ആദിത്യ താക്കറെ. മത്സരം നടത്തരുതെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി മാൻസുഖ് മാണ്ഡവ്യയ്ക്ക് ആദിത്യ താക്കറെ കത്തയച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നമെന്ന് ആദിത്യ താക്കറെ കത്തിൽ പറയുന്നു. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്ന പ്രധാനമന്ത്രിയുടെ വാക്കുകളും ഓർമിപ്പിച്ചാണ് ആദിത്യ താക്കറെയുടെ കത്ത്.ബിസിസിഐക്കെതിരെ രൂക്ഷ വിമർശനമാണ് ആദിത്യ താക്കറെ ഉന്നയിച്ചത്. പഹൽഗാം ആക്രമണത്തിന് പിന്നിൽ പാകിസ്താനാണെന്ന് ലോകത്തോട് പറയാൻ കേന്ദ്രസർക്കാർ നിരവധി ശ്രമങ്ങൾ നടത്തിയിട്ടും ബിസിസിഐയുടെ പണത്തിനായുള്ള അത്യാഗ്രഹം സായുധ സേനയുടെ ത്യാഗത്തിന് മുകളിലാണെന്ന് ആദിത്യ താക്കറെ വിമർശിച്ചു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....