ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കായി വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ചതിൽ എഎപി എംഎൽഎമാരായ മൊഹീന്ദർ ഗോയലും ജയ് ഭഗവാൻ ഉപ്കറും പങ്കാളികളാണെന്ന് ബിജെപി നേതാവ് സ്മൃതി ഇറാനി. AAP പാർട്ടി ഇന്ത്യയുടെ ജനാധിപത്യ ചട്ടക്കൂടിന് ഗുരുതരമായ ഭീഷണിയാണ്.ദേശീയ സുരക്ഷയുടെ കാര്യങ്ങളിൽ എഎപി നേതാക്കൾ മൗനം പാലിക്കുന്നതിനെതിരെയും സ്‌മൃതി ഇറാനി വിമർശിച്ചു.ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കായി വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കാനുള്ള ഗൂഢാലോചനയിൽ രണ്ട് എഎപി എംഎൽഎമാർ ഉൾപ്പെട്ടിട്ടുണ്ട്. ഡൽഹി പൊലീസ് എഎപി എംഎൽഎമാർക്കും അവരുടെ ജീവനക്കാർക്കും രണ്ട് നോട്ടീസുകൾ നൽകിയിട്ടുണ്ട്, പക്ഷേ ഇരുവരും അന്വേഷണവുമായി സഹകരിച്ചിട്ടില്ല.”മാധ്യമങ്ങളോട് സംസാരിക്കവെ ഇറാനി പറഞ്ഞു,“നമ്മുടെ ജനാധിപത്യത്തിന് ഭീഷണിയായ വിഷയങ്ങളിൽ ആം ആദ്മി പാർട്ടി നേതാക്കൾ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്? വ്യാജ വോട്ടർ കാർഡുകൾ ഉപയോഗിച്ച് നമ്മുടെ രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ഈ നുഴഞ്ഞുകയറ്റക്കാർ ആരാണ്? എഎപി എംഎൽഎമാർ അന്വേഷണ ഏജൻസികളുമായി സഹകരിക്കാത്തത് എന്തുകൊണ്ട്?” എന്നും അവർ ചോദിച്ചു.