ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് വ്യാജ ആധാർ നിർമ്മിച്ചതിൽ എഎപി നേതാക്കൾക്ക് പങ്കുണ്ട്: സ്‌മൃതി ഇറാനി

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കായി വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ചതിൽ എഎപി എംഎൽഎമാരായ മൊഹീന്ദർ ഗോയലും ജയ് ഭഗവാൻ ഉപ്കറും പങ്കാളികളാണെന്ന് ബിജെപി നേതാവ് സ്മൃതി ഇറാനി. AAP പാർട്ടി ഇന്ത്യയുടെ ജനാധിപത്യ ചട്ടക്കൂടിന് ഗുരുതരമായ ഭീഷണിയാണ്.ദേശീയ സുരക്ഷയുടെ കാര്യങ്ങളിൽ എഎപി നേതാക്കൾ മൗനം പാലിക്കുന്നതിനെതിരെയും സ്‌മൃതി ഇറാനി വിമർശിച്ചു.ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കായി വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കാനുള്ള ഗൂഢാലോചനയിൽ രണ്ട് എഎപി എംഎൽഎമാർ ഉൾപ്പെട്ടിട്ടുണ്ട്. ഡൽഹി പൊലീസ് എഎപി എംഎൽഎമാർക്കും അവരുടെ ജീവനക്കാർക്കും രണ്ട് നോട്ടീസുകൾ നൽകിയിട്ടുണ്ട്, പക്ഷേ ഇരുവരും അന്വേഷണവുമായി സഹകരിച്ചിട്ടില്ല.”മാധ്യമങ്ങളോട് സംസാരിക്കവെ ഇറാനി പറഞ്ഞു,“നമ്മുടെ ജനാധിപത്യത്തിന് ഭീഷണിയായ വിഷയങ്ങളിൽ ആം ആദ്മി പാർട്ടി നേതാക്കൾ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്? വ്യാജ വോട്ടർ കാർഡുകൾ ഉപയോഗിച്ച് നമ്മുടെ രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ഈ നുഴഞ്ഞുകയറ്റക്കാർ ആരാണ്? എഎപി എംഎൽഎമാർ അന്വേഷണ ഏജൻസികളുമായി സഹകരിക്കാത്തത് എന്തുകൊണ്ട്?” എന്നും അവർ ചോദിച്ചു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....