വെമ്പായത്ത് അമ്യൂസ്മെൻ്റ് പാർക്കിൽ അപകടം; കുട്ടികളടക്കം 5 പേർക്ക് പരിക്ക്

വെമ്പായത്തുള്ള അമ്യൂസ്മെൻ്റ് പാർക്കിൽ അപകടം നടന്നത് റൈഡിൻ്റെ വെൽഡിംഗ് പെട്ടി.വെമ്പായം ഹാപ്പി ലാൻഡ് അമ്യൂസ്മെൻ്റ് പാർക്കിലാണ് അപകടം ഉണ്ടായത്. പാർക്കിലെ റൈഡ് പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു.നാഗർകോവിൽ സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേർക്കാണ് അപകടം സംഭവിച്ചത്. മാലിനി( 49 ), ശ്യാം ഡാനിയേൽ (14 ), റോസ്( 16), മനോരതി (54), സീമണി (49) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റൈഡിൻ്റെ വെൽഡിങ് പൊട്ടിയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായതായാണ് വിവരം. റൈഡ് നടക്കുന്ന സമയം പുരുഷ ജോലിക്കാർ പോലും ഉണ്ടായിരുന്നില്ല.30 ഓളം പേർ ഒരേസമയം റൈഡിൽ കയറിയതാണ് അപകടത്തിന് കാരണമെന്നും വിവരമുണ്ട്.ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട്.
അപകടത്തിന് ശേഷം ആംബുലൻസ് എത്താനും വൈകി.ഹാപ്പി ലാൻഡിൽ മുൻപും അപകടം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Leave a Reply

spot_img

Related articles

ടി പി എം സാഹീർ അന്തരിച്ചു

കോഴിക്കോട് സൗത്ത് മുൻ എം എൽ എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ടി പി എം സാഹീർ (83) അന്തരിച്ചു.ഭാര്യ: മുൻ...

കുറിപ്പടി നിർബന്ധം; സിറിഞ്ചും വേദനസംഹാരികളും നൽകുന്നതിൽ കർശന നിയന്ത്രണം; മെഡിക്കൽ സ്റ്റോറുകൾക്ക് മുന്നറിയിപ്പ് നൽകി രമേശ് ചെന്നിത്തല

കുറിപ്പടി നിർബന്ധം; സിറിഞ്ചും വേദനസംഹാരികളും നൽകുന്നതിൽ കർശന നിയന്ത്രണം; മെഡിക്കൽ സ്റ്റോറുകൾക്ക് മുന്നറിയിപ്പ് നൽകി രമേശ് ചെന്നിത്തല.മരുന്ന് കുറിപ്പടി ഇല്ലാതെ വേദനസംഹാരികളോ സിറിഞ്ചോ വിൽക്കരുതെന്ന്...

ഫേസ്ബുക്ക് ലൈവിലൂടെ വിദ്യാർത്ഥികളെ അപകീർത്തിപ്പെടുത്തി’; മേജർ രവിക്ക് വക്കീൽ നോട്ടീസയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

ദില്ലി ജന്തർമന്തറിലെ വിദ്യാർത്ഥി സമരത്തിനെതിരായ അധിക്ഷേപത്തിൽ മേജർ രവിക്ക് വക്കീൽ നോട്ടീസ്. പ്ളസ് ടു വിദ്യാർത്ഥിനി മാളവിക ആർ തീക്കാടനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.ഫേസ്ബുക്ക് ലൈവിലൂടെ...

അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം വീട്ടുവളപ്പില്‍

സിക്കിമിലെ നാംചി ജില്ലയിലുള്ള സമർഡുങ്ങിൽ നിർമ്മാണത്തിലിരിക്കുന്ന NHPC ടീസ്റ്റ സ്റ്റേജ്-VI ജലവൈദ്യുത പദ്ധതിയുടെ 'ഹെഡ് റേസ് ടണലിൽ' (HRT) സംഭവിച്ച സ്ഫോടനത്തിൽ മരിച്ച മലയാളി...