ഒന്നരക്കോടിയുടെ പച്ചക്കറി വാങ്ങിയശേഷം മുങ്ങിയ പ്രതി പിടിയിൽ

ഒന്നരക്കോടി രൂപയുടെ പച്ചക്കറികൾ വാങ്ങിയശേഷം വട്ടവടയിലെ കർഷകരെ കബളിപ്പിച്ചു മുങ്ങിയ യുവാവിനെ ഒന്നര വർഷത്തിനു ശേഷം ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. ചെണ്ടുവര എസ്റ്റേറ്റ് പിആർ ഡിവിഷനിൽ എസ്.യേശുരാജ് (32) ആണു മൂന്നാർ പൊലീസിന്റെ പിടിയിലായത്.

പണം നൽകാത്തതിനെത്തുടർന്ന്, ഒന്നര വർഷം മുൻപു ഹോർട്ടികോർപ്പിനു പച്ചക്കറികൾ നൽകുന്നതു കർഷകർ അവസാനിപ്പിച്ചിരുന്നു. തുടർന്നു സ്വകാര്യ കമ്പനി കർഷകരിൽ നിന്നു പച്ചക്കറി വാങ്ങാൻ തുടങ്ങി. കമ്പനി ജീവനക്കാരനായിരുന്ന യേശുരാജിനായിരുന്നു ചുമതല. എന്നാൽ ഇയാൾ കമ്പനിയെ അറിയിക്കാതെ കർഷകരിൽ നിന്ന് പല പ്രാവശ്യമായി ഒന്നരക്കോടിയുടെ പച്ചക്കറി ശേഖരിച്ച് തമിഴ്നാട്ടിലെ മാർക്കറ്റുകളിൽ കൊണ്ടുപോയി വിറ്റു. കർഷകർ പണമാവശ്യപ്പെട്ടു കമ്പനിയെ സമീപിച്ചതോടെയാണു തട്ടിപ്പു പുറത്തായത്. ഇതോടെ ഇയാൾ മുങ്ങുകയായിരുന്നു.

എസ്ഐ ഷാജി ആൻഡ്രൂസ്, എഎസ്ഐ സാജു പൗലോസ്, സിപിഒമാരായ മണികണ്ഠൻ, ഡോണി ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. ദേവികുളം കോടതി റിമാൻഡ് ചെയ്തു.

Leave a Reply

spot_img

Related articles

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായി; ഡല്‍ഹി സ്വദേശി പിടിയിൽ

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായികളുമായി ഡല്‍ഹി സ്വദേശി പിടിയിൽ. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ മൊഅനീസ് അജം ( 42) എന്നയാളാണ് പിടിയിലായത്. കുറ്റ്യാടി...

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി. ആർ ഡി ഒ ക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നത്. തൃശ്ശൂർ സിറ്റി പോലീസ്, ബോംബ് സ്ക്വാഡ്...

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി

തൃശൂർ തൃത്തല്ലൂരില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. പത്തനംതിട്ട അടൂർ സ്വദേശി അനില്‍കുമാർ ആണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകനായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശി ഷാജു...

ജോലിയിൽ അവധി ചോദിച്ച ഹോട്ടൽ ജീവനക്കാരനെ ഹോട്ടലുടമ കുത്തി പരിക്കേൽപ്പിച്ചു

ജോലിയിൽ അവധി ചോദിച്ചതിന് ഹോട്ടൽ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ച് ഹോട്ടലുടമ.ഹോട്ടലുമയുടെ ആക്രമണത്തിൽ ഗുരുതരാവസ്ഥയിലായ ജീവനക്കാരൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.വക്കം പുത്തൻവിളയിൽ...