യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളി തര്‍ക്കം; പള്ളികള്‍ക്ക് മുന്നില്‍ പ്രതിഷേധം

യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളി തര്‍ക്കം; പള്ളികള്‍ക്ക് മുന്നില്‍ യാക്കോബായ വിശ്വാസികളുടെ പ്രതിഷേധം.

യാക്കോബായ-ഓര്‍ത്തഡോക്സ് പള്ളി തര്‍ക്കത്തിൽ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പള്ളികള്‍ ഏറ്റെടുക്കാനുള്ള പൊലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി യാക്കോബായ വിശ്വാസികള്‍.

പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാനുള്ള ഉത്തരവ് നടപ്പാക്കുന്നതിന്‍റെ ഭാഗമായി ഇന്നലെ എറണാകുളത്തും ഇടുക്കിയിലും വിശ്വാസികളുടെ പ്രതിഷേധം ഉണ്ടായിരുന്നു.

ഇതിനുപിന്നാലെയാണ് പാലക്കാടും പള്ളികളില്‍ പ്രതിഷേധവുമായി യാക്കോബായ വിശ്വാസികള്‍ രംഗത്തെത്തിയത്.

പള്ളികളുടെ ഗേറ്റുകള്‍ക്ക് മുമ്പിലാണ് പ്രതിഷേധം.

പാലക്കാട് വടക്കഞ്ചേരിയിലെ പള്ളികൾക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് വിശ്വാസികള്‍.

വടക്കഞ്ചേരി മേഖലയില്‍ മംഗലംഡാം, ചെറുകുന്നം, എരുക്കും ചിറ പള്ളികളിലാണ് പ്രതിഷേധം.

കോടതി വിധി നടപ്പാക്കുമെന്ന വിവരത്തെ തുടർന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വിശ്വാസികൾ അതിരാവിലെ തന്നെ പള്ളിയിൽ എത്തുകയായിരുന്നു.

പള്ളി തര്‍ക്കത്തിൽ ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായാണ് ഹൈക്കോടതി വിധി.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...