തിരുവനന്തപുരം സെൻട്രല്‍ മണ്ഡലത്തില്‍ നടൻ സുധീർ കരമന എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി

തിരുവനന്തപുരം സെൻട്രല്‍ മണ്ഡലത്തില്‍ നടൻ സുധീർ കരമനയെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി.എൻ.ഡി.എ സഖ്യം സ്ഥാനാർത്ഥിയായി ബിജെപി സിറ്റി ജില്ലാ പ്രസിഡൻറ് കരമന ജയനെയും പ്രഖ്യാപിച്ചിട്ടുണ്ട്. സിഎംപി ജനറല്‍ സെക്രട്ടറി സി.പി.ജോണ്‍ ആണ് യു.ഡി.എഫ് സ്ഥാനാർത്ഥി.നേരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച യുഡിഎഫ് പ്രചരണരംഗത്ത് മുന്നേറിക്കഴിഞ്ഞു. മൂന്ന് മുന്നണികളും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം സെൻട്രല്‍ മണ്ഡലത്തിലെ മത്സരചിത്രം തെളിഞ്ഞു.

തൊണ്ടി മുതല്‍ തിരിമറി കേസില്‍ സിറ്റിങ്ങ് എം.എല്‍.എ ആൻറണി ശിക്ഷിക്കപ്പെടുകയും പിന്നാലെ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കപ്പെടുകയും ചെയ്തതോടെ മുഖം നഷ്ടപ്പെട്ട് നില്‍ക്കുന്ന എല്‍.ഡി.എഫിന് സുധീർ കരമനയുടെ സ്ഥാനാർത്ഥിത്വം അനുഗ്രഹമായി മാറുകയാണ്.തലസ്ഥാന നഗരത്തില്‍ ജനിച്ചുവളർന്നയാള്‍ എന്ന നിലയില്‍ മണ്ഡലവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന സുധീർ കരമനയ്ക്ക് ഒട്ടേറെ അനുകൂല ഘടകങ്ങളുണ്ട്.അന്തരിച്ച പ്രശസ്ത നടൻ കരമന ജനാർദ്ദനൻ നായരുടെ മകൻ എന്ന നിലയില്‍ തിരുവനന്തപുരത്തുകാർക്ക് സുധീർ കരമന ചിരപരിചിതനാണ്.

‘കരമന’ എന്ന കുടുംബപ്പേര് മണ്ഡലത്തില്‍ വലിയ തോതില്‍ വോട്ടർമാരെ സ്വാധീനിക്കാൻ സഹായിക്കും. കേവലം ഒരു നടൻ എന്നതിലുപരി, കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും മറ്റും ഇടതുപക്ഷത്തിന് വേണ്ടി സജീവമായി പ്രചാരണ രംഗത്ത് ഉണ്ടായിരുന്ന വ്യക്തിയാണ് അദ്ദേഹം.വിദ്യഭ്യാസ മേഖലയില്‍ പ്രിൻസിപ്പലായി ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം നിഷ്പക്ഷ വോട്ടുകളെ ആകർഷിക്കാൻ സാധ്യതയുണ്ട്. നിലവിലെ രാഷ്ട്രീയ വിവാദങ്ങളില്‍ നിന്നോ ആരോപണങ്ങളില്‍ നിന്നോ സ്വതന്ത്രമായ ഒരു പ്രതിച്ഛായ സുധീറിനുണ്ട്. ആൻ്റണി രാജുവിന്റെ കേസ് ഉയർത്തിക്കാട്ടി പ്രതിപക്ഷം നടത്തുന്ന പ്രചാരണത്തെ മറികടക്കാൻ സുധീറിന്റെ ‘ക്ലീൻ ഇമേജ്’ സഹായകമാകും. മണ്ഡലത്തിലെ വിവിധ ജാതി-മത വിഭാഗങ്ങളുമായുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ ബന്ധം എല്‍.ഡി.എഫിന് ഗുണകരമാകും.എന്നാല്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് നീക്കിവെച്ചിരിക്കുന്ന സീറ്റില്‍ സുധീർ കരമനയെ മത്സരിപ്പിക്കുമ്പോള്‍ ചില പ്രതിബന്ധങ്ങളും ഉയർന്നുവരാൻ സാധ്യതയുണ്ട്. ആൻ്റണി രാജുവിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ട സീറ്റാണ് സെൻട്രല്‍ മണ്ഡലം.

Leave a Reply

spot_img

Related articles

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം .കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ എത്ര പാർട്ടികള്‍ എത്തുമെന്നതും യോഗത്തില്‍ എന്ത് തീരുമാനങ്ങളുണ്ടാകും...

ചരിത്രനേട്ടവുമായി ഷാനിമോൾ ഉസ്മാൻ; കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കർ

ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കർ.കോൺഗ്രസിലെ ഷാനിമോൾ ഉസ്‌മാനും സിപിഐയിലെ മുഹമ്മദ് മൊഹ്സിനും തമ്മിലായിരുന്നു മത്സരം. ഷാനിമോൾ ഉസ്‌മാനു 99 വോട്ടുകൾ ലഭിച്ചു. മുഹമ്മദ് മൊഹ്സിനു...

ഡിഎംഎഫ് സിഎംപിയിൽ ലയിച്ചേക്കും

പാലക്കാട്ട് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ പി.കെ. ശശിയുടെ പാർട്ടിയായ ഡിഎംഎഫ് സിഎംപിയിൽ ലയിക്കുകയോ ഒരുമിച്ച് നിൽക്കുകയോ ചെയ്തേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലെന്ന് പി.കെ....

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച്‌ സിദ്ധരാമയ്യ, പുതിയ മുഖ്യമന്ത്രി ഉടൻ

കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുന്നതായി മന്ത്രിമാരെ അറിയിച്ച്‌ സിദ്ധരാമയ്യ. അടുത്ത മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും സിദ്ധരാമയ്യ യോഗത്തില്‍ വ്യക്തമാക്കി.അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ടാണ്...