പാലക്കാട് മാത്രമല്ല മറ്റു ചില സീറ്റുകളിലും സിപിഎം-ബിജെപി ധാരണയുണ്ടെന്ന് കെ സി വേണുഗോപാൽ

പാലക്കാട് മാത്രമല്ല മറ്റു ചില സീറ്റുകളിലും സിപിഎം-ബിജെപി ധാരണയുണ്ടെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ.വരും ദിവസങ്ങളില്‍ അത് കൂടുതല്‍ വ്യക്തമാകും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിലും ഒരു ഡീല്‍ നടന്നിട്ടുണ്ടോ എന്ന് സംശയം ഉണ്ട്. തീയതി പ്രഖ്യാപിച്ച അതിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളില്‍ ദുരൂഹത ആരോപണം അദ്ദേഹം ആവർത്തിച്ചു. കോണ്‍ഗ്രസിലെ സ്ഥാനാർത്ഥി നിർണയം വൈകിയിട്ടില്ല. ഒരു മണ്ഡലത്തില്‍ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച മന്ത്രി പോലും മണ്ഡലം മാറി മത്സരിക്കുന്നു. ഇതാണ് ഈ തിരഞ്ഞെടുപ്പിന്റെ കൃത്യമായ സൂചന.

മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ എല്ലാം കെസി വേണുഗോപാലിനെയും വിഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും മറ്റെല്ലാ നേതാക്കളുടെയും സ്ഥാനാർത്ഥികളാണ്. സീറ്റ് കിട്ടാത്തവർക്ക് കെസിയുടെ ഉറപ്പുമുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ അവസരം കിട്ടാത്തവരാകും സർക്കാർ വന്നാല്‍ പ്രധാന സ്ഥാനങ്ങളില്‍ എത്തുക. മത്സരിക്കാൻ സീറ്റ് കിട്ടിയവർക്ക് അവസരം നല്‍കി.സീറ്റ് കിട്ടാത്തവരെ സർക്കാർ വരുമ്പോള്‍ കൃത്യമായി പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

spot_img

Related articles

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...

പാലാ നഗരസഭയില്‍ അവിശ്വാസം: സ്വതന്ത്ര മുന്നണിയെ കൈയ്യൊഴിഞ്ഞു; നിര്‍ണായക നീക്കവുമായി യുഡിഎഫ്

ഇന്നവതരിപ്പിക്കപ്പെടുന്ന അവിശ്വാസ പ്രമേയ നീക്കത്തില്‍ യുഡിഎഫ് പിന്തുണയോടെ നഗരസഭ അധ്യക്ഷപദവിയില്‍ എത്തിയ ദിയ ബിനുവിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിര്‍ണായക സന്ദേശം തന്നെയാണ് യുഡിഎഫ് നേതൃത്വം വിപ്പിലൂടെ...

കെ.എസ്.യു-മുഖ്യമന്ത്രി തർക്കം; സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി അലോഷ്യസ്

മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള അസ്വാരസ്യങ്ങൾക്കിടയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി നിർണായക കൂടിക്കാഴ്ച നടത്തി.വിഷയത്തിൽ കെപിസിസി അധ്യക്ഷൻ...

പാലാ നഗരസഭ : പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ

പാലാ നഗരസഭ ചെയർപേഴ്സണ് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷമായ എൽ.ഡി.എഫ്. പാലായുടെ പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ...