കേരളത്തിനുള്ള റേഷൻ മണ്ണെണ്ണയുടെ വിഹിതം കേന്ദ്രം കുറച്ചു

കേരളത്തിനുള്ള റേഷൻ മണ്ണെണ്ണയുടെ വിഹിതം കേന്ദ്രം കുറച്ചു.എൽപിജി സിലിണ്ടർ ക്ഷാമം നില നിൽക്കെ, കേരളത്തിനുള്ള റേഷൻ മണ്ണെണ്ണയുടെ വിഹിതം കേന്ദ്രം കുറച്ചു. പുതിയ സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ ക്വാർട്ടറിലെ വി ഹിതം 4068 കിലോ ലീറ്ററായി (40.68 ലക്ഷം ലീറ്റർ) നിശ്ചയി ച്ചു. കേന്ദ്ര പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങൾക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമായത്.നിലവിലെ സാമ്പത്തിക വർഷത്തിൽ ഓരോ ക്വാർട്ടറിലും 5676 കിലോലീറ്റർ (56.76 ലക്ഷം ലീറ്റർ) ആയിരുന്നു കേരളത്തിനുള്ള വിഹിതം.എൽപിജി വിതരണത്തിൽ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ മാർച്ചിൽ 1716 കി ലോ ലീറ്റർ (17.16 ലക്ഷം ലീറ്റർ) പ്രത്യേക വിഹിതം കേരളത്തിന് അനുവദിച്ചിരുന്നു. ഇതു കാരണമാണോ പുതിയ സാമ്പത്തികവർഷം വിഹിതം കുറച്ചതെന്നു വ്യക്‌തമല്ല.

Leave a Reply

spot_img

Related articles

ശബരിമല സ്വർണക്കവർച്ച കേസ്; അന്തിമ കുറ്റപത്രം ഈ മാസം ഉണ്ടായില്ലെങ്കിൽ കോടതിയെ അതൃപ്തി അറിയിക്കും; കെ മുരളീധരൻ

ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം എന്ന് സമർപ്പിക്കുമെന്നതിൽ വ്യക്തതയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ.കേസിൽ ഓരോ ദിവസം ഓരോ അറസ്റ്റ് നടക്കുന്നതല്ലാതെ കുറ്റപത്രം...

ശബരിമല സ്വർണക്കൊള്ള കേസ്: പി എസ് പ്രശാന്ത് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണസംഘം.കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തു.കൊല്ലം...

മാതാപിതാക്കളുടെ സിബിൽ സ്‌കോർ മോശം: വിദ്യാഭ്യാസ വായ്പ നൽകേണ്ടെന്ന ബാങ്കുകളുടെ തീരുമാനം ഹൈക്കോടതി ശരിവച്ചു

മാതാപിതാക്കളുടെ സിബിൽ (CIBIL) സ്‌കോർ കുറവാണെന്ന കാരണത്താൽ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ഹൈക്കോടതി ശരിവച്ചു. ബാങ്കുകൾ എടുത്ത തീരുമാനം പൂർണമായും...

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...