കാർഷിക സർവകലാശാല ഫീസ് വർധന; സിപിഐ വകുപ്പിനെതിരെ സമരവുമായി എസ്എഫ്ഐ

സിപിഐ വകുപ്പിനെതിരെ സമരവുമായി എസ്എഫ്ഐ.കാർഷിക സർവകലാശാല ഫീസ് വർധന ഉയർത്തിക്കാട്ടിയാണ് എസ്എഫ്ഐയുടെ സമരം. പിഎം ശ്രീ വിഷയത്തിൽ സിപിഐ നിലപാട് കടുപ്പിക്കുന്നതിനിടെയാണ് എസ്എഫ്ഐ പ്രതിഷേധം. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും പങ്കെടുത്ത് ഇന്ന് കാർഷിക സർവകലാശാലയിലേക്ക് മാർച്ച് സംഘടിപ്പിക്കും. ഫീസ് വർധനവ് ഉണ്ടാകില്ലെന്ന ഉറപ്പ് അട്ടിമറിക്കപ്പെട്ടെന്ന് ആരോപിച്ചാണ് സമരം. പിഎം ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ എ ഐ എസ് എഫ്- എ ഐ വൈ എഫ് എന്നിവർ സമരം ശക്തിപ്പെടുത്തുന്നതിനിടയിലാണ് എസ്എഫ്ഐ കൃഷിവകുപ്പിനെതിരായ സമരം തുടങ്ങുന്നത്. പി.എം ശ്രീ പദ്ധതിയിൽ ധാരണാപത്രം ഒപ്പിട്ട നിലപാട് വിദ്യാഭ്യാസവകുപ്പും മന്ത്രിയും തിരുത്തണമെന്നാവശ്യപ്പെട്ടാണ് എ ഐ വൈ എഫ് പ്രതിഷേധം.

Leave a Reply

spot_img

Related articles

പിണറായി വിജയനെതിരായ ഇ.ഡി ശുപാർശയിൽ നിയമപരമായ പരിശോധനയ്ക്ക്ശേഷം തീരുമാനം: മുഖ്യമന്ത്രി

മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ശുപാർശയിൽ നിയമപരമായ പരിശോധനകൾ നടത്തിയശേഷമേ തീരുമാനമെടുക്കൂ എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ...

ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു

മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് (52) അന്തരിച്ചു.ഇന്നു രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.ഒട്ടേറെ അന്വേഷണാത്മക റിപ്പോർട്ടുകൾ പുറത്തു...

തുറവൂരിൽ ആക്രിക്കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം

തുറവൂരിൽ വൻ അഗ്നിബാധ; ആക്രിക്കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം.തുറവൂർ ജംഗ്ഷന് വടക്ക് വശത്തുള്ളആക്രിക്കടയ്ക്ക്ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ്തീപിടിച്ചത്. അരൂർ,ചേർത്തല എന്നിവിടങ്ങളിൽ നിന്നുള്ളഫയർ ഫോഴ്സ് യൂണിറ്റും...

ചെന്താമലയില്‍ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ കേസ്

അട്ടപ്പാടി ചെന്താമലയില്‍ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ കേസെടുത്തു.സംരക്ഷിത വനഭൂമിയില്‍ അതിക്രമിച്ചു കയറിയതിനാണ് കേസ്. താവളം സ്വദേശികളായ അഭീന്ദർ, ഷാനു എന്നിവരാണ്...