സംസ്ഥാന സ്കൂൾ കായികമേള; 236 പോയിൻ്റുമായി മലപ്പുറം കിരീടത്തിലേക്ക്

സംസ്ഥാന സ്കൂൾ കായികമേളയിൽ 236 പോയിൻ്റുമായി മലപ്പുറം അത്‌ലറ്റിക്സ് കിരീടത്തിലേക്ക്. തുടർച്ചയായ രണ്ടാം തവണയാണ് മലപ്പുറം കിരീടം സ്വന്തമാകുന്നത്. 20 പോയിന്റിന്റെ ലീഡോടെയാണ് മലപ്പുറം അവസാന ദിവസം ട്രാക്കിലേക്ക് എത്തിയത്. എന്നാൽ 400 മീറ്ററിൽ പാലക്കാടിന്റെ കുതിപ്പായിരുന്നു. വടവന്നൂർ സ്‌കൂളിലെ താരങ്ങളുടെ മികവിൽ പാലക്കാട് 3 പോയിന്റിന്റെ ലീഡിലേക്കെത്തി. എന്നാൽ റിലേ മത്സരത്തിൽ ആധിപത്യം ഉറപ്പിക്കാൻ മലപ്പുറത്തിന് സാധിച്ചു. പാലക്കാടിനെ മറികടന്ന് കിരീടനേട്ടത്തിലേക്ക് എത്താൻ മലപ്പുറത്തിന് കഴിഞ്ഞു. മീറ്റിൽ ഒരു മത്സരം കൂടി പൂർത്തിയാകാനുണ്ട്. എന്നാൽ ആ മത്സരഫലം എന്തായാലും മലപ്പുറത്തിന്റെ കിരീടനേട്ടത്തെ ബാധിക്കില്ല. പാലക്കാടിന് 205 പോയിന്റ് മാത്രമാണുള്ളത്. 2024 ൽ കൊച്ചിയിൽ 247 പോയിൻ്റുമായിട്ടാണ് മലപ്പുറം കിരീടം നേടിയത്.

Leave a Reply

spot_img

Related articles

വനിതാ ഏഷ്യാ കപ്പ് ഫൈനൽ: പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലിൽ

പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് വിജയം നേടി ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ...

പാകിസ്താനെതിരെ ഗോൾമഴ; ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയുടെ സെമിയിൽ കടന്ന് ഇന്ത്യൻ വനിതകൾ

ചൈനയിലെ മോഖിയിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ പ്രവേശിച്ചു.ടൂർണമെന്റിലെ...

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...

കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുന്നു; മത്സരം സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിൽ

കഴിഞ്ഞ ഫുട്ബോൾ ലോകകപ്പിലെ ഫേവറിറ്റുകളായിരുന്ന കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുമെന്ന് സൂചന. സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിലായിരിക്കും ഇന്ത്യ-കാബോ വെർഡെ മത്സരം...