മത്സരിച്ച ആറ് സീറ്റിലും 500 വോട്ടുകള്‍ തികച്ചു നേടാനായില്ല; നോട്ടയ്ക്കും പിന്നില്‍; ഡല്‍ഹിയില്‍ ഇടത് പാര്‍ട്ടികളുടെ സ്ഥിതി ഇങ്ങനെ

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ക്ക് കനത്ത നാണക്കേട്. ആറ് സീറ്റില്‍ മത്സരിച്ച ഇടത് സ്ഥാനാര്‍ഥികള്‍ക്ക് ഒന്നില്‍ പോലും 500 വോട്ടുകള്‍ തികച്ചു നേടാന്‍ ആയില്ല. ആറ് മണ്ഡലങ്ങളിലും നോട്ടയ്ക്കും ഏറെ പിന്നിലാണ് ഇടത് പാര്‍ട്ടികള്‍ ദേശീയ പാര്‍ട്ടിയായ സിപിഐഎം രണ്ട് സീറ്റുകളില്‍ ആണ് ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കരാവല്‍ നഗറിലും ബദാര്‍പൂറിലും. കരാവല്‍ നഗറില്‍ അശോക് അഗര്‍വാള്‍ 457 വോട്ടും ബദര്‍പൂരില്‍ ജഗദീഷ് ചന്ദ് 367 വോട്ടും നേടി. ഈ മണ്ഡലങ്ങളില്‍ നോട്ടക്ക് ലഭിച്ച വോട്ടുകള്‍ യഥാക്രമം 709, 915 എന്നിങ്ങനെയാണ്.സിപിഐ സ്ഥാനാര്‍ത്ഥിയായി വികാസ്പുരിയില്‍ മത്സരിച്ച ഷെജോ വര്‍ഗീസിനാണ് ഇടത് സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ടു ലഭിച്ചത്. ഷെജോ വര്‍ഗീസ് 463 വോട്ടുകള്‍ നേടി. പാലം മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ഥി ദലിപ് കുമാറിന് ലഭിച്ചത് 326 വോട്ടുകള്‍. സിപിഐഎംഎലിന്റെ നരേലയിലെ സ്ഥാനാര്‍ഥി അനില്‍ കുമാര്‍ സിംഗിന് 328 വോട്ടുകളും, കൊണ്ഡ്‌ലിയില്‍ അമര്‍ജീത് പ്രസാദിന് 100 വോട്ടുകളുമാണ് ലഭിച്ചത്.ഇടത് പാര്‍ട്ടികളുടെ ആറ് സ്ഥാനാര്‍ഥികള്‍ക്കും ചേര്‍ത്ത് ആകെ ലഭിച്ചത് 2041 വോട്ടുകളാണ്. 0.01 ശതമാനമാണ് സിപിഐഎമ്മിനും സിപിഐക്കും ലഭിച്ച വോട്ടു വിഹിതം. നോട്ടയ്ക്ക് 0.57 ശതമാനം വോട്ടാണ് ഡല്‍ഹിയില്‍ ലഭിച്ചത്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....