പൊൻകുന്നത്ത് രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു.
റോഡ് വക്കിലെ വീട്ടിലേക്ക് ഇടിച്ച് കയറിയ ശേഷമാണ് വട്ടം മറിഞ്ഞത്.
വെളുപ്പിന് 4 മണിയോടെയാണ് സംഭവം.
പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോകും വഴിയാണ് അപകടം.
പാറത്തോട് പാലപ്ര സ്വദേശിയായ രോഗി പിന്നീട് ആശുപത്രിയിൽ വച്ച് മരണമടഞ്ഞു.
ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന സഹായിയും ആംബുലൻസ് ഡ്രൈവറും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.