18 വയസുള്ള അന്യസംസ്ഥാനക്കാരി ചെന്നൈയില്‍ ക്രൂര പീഡനത്തിനിരയായി.ഓടുന്ന ഓട്ടോറിക്ഷയിലാണ് യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായത്. കത്തിമുനയില്‍ നിർത്തി മൂന്നംഗ സംഘമാണ് അതിക്രമം നടത്തിയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. കിളമ്ബക്കം ബസ് സ്റ്റാൻഡില്‍ ബസ് കാത്തിരുന്ന യുവതിയെയാണ് അക്രമികള്‍ ഓട്ടോറിക്ഷയിലേക്ക് വലിച്ചു കയറ്റിയത്ഓട്ടം വേണമോ എന്ന് ചോദിച്ചു, യുവതി നിരസിച്ചു. ഇതോടെ വാഹനത്തിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. പിന്നീട് രണ്ടുപേരും കൂടി ഓട്ടോയില്‍ കയറി. തുടർന്ന് കത്തിമുനയില്‍ നിർത്തി യുവതി മൂവരും ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. നഗരത്തിലൂടെ വാഹനം ഓടിച്ചാണ് അതിക്രമം നടത്തിയത്. യുവതിയുടെ നിലവിളി കേട്ട വഴിയാത്രക്കാർ പൊലീസിനെ വിവരം അറിയിച്ചു. പാെലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ സംഘം യുവതിയെ റോഡില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ വഴിയാത്രക്കാരനായ പൊലീസുകാരനാണ് ഇവരെ സഹായിച്ചത്.