നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ച പ്രതി പിടിയിൽ. കൊടങ്ങാവിള സ്വദേശി ബിപിൻ ആണ് പിടിയിലായത്. കാഞ്ഞിരകുളം നെല്ലിമൂട് ഭാഗത്തുനിന്ന് ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ആക്രമണത്തിനു ശേഷം പ്രതി യുവതിയെ സ്കൂട്ടറിൽ കെട്ടിവെച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് വെൺപകൽ സ്വദേശി സൂര്യഗായത്രിയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. കാലിനും കൈക്കും തലക്കും യുവതിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. വെട്ടി പരിക്കേൽപ്പിച്ച ശേഷം യുവതിയെ പ്രതി നെയ്യാറ്റിൻകര ആശുപത്രിയിൽ ഉപേക്ഷിക്കുകയായിരുന്നു. ബൈക്കിൽ കെട്ടിവച്ചണ് യുവതിയെ പ്രതി നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രി അത്യാഹിത വിഭാഗത്തിന് മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു.സൂര്യഗായത്രി മാത്രം വീട്ടിൽ ഉണ്ടായിരുന്നപ്പോഴാണ് ആക്രമണം നടന്നത്. ഫോണിൽ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് വിപിൻ വെട്ടിപ്പരിക്കേൽപ്പിച്ചത്. ടെറസിന് മുകളിൽ വച്ചാണ് ആദ്യം വെട്ടിയത്. കൈയിൽ കരുതിയ വെട്ടുകത്തിയുമായാണ് ആക്രമണം നടത്തിയത്. ടെറസിൽ വെച്ച് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം വീടിന്റെ സിറ്റ്ഔട്ടിൽ സൂര്യഗായത്രിയെ എത്തിച്ചു. ഇവിടെ നിന്ന് പ്രതി എത്തിയ ബൈക്കിൽ കെട്ടിവെച്ചുകൊണ്ട് നെയ്യാറ്റിൻകര ആശുപത്രിയിൽ കെണ്ടുപോയത്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....