സംഗീതജ്‌ഞനും തൃശൂർ വിവേകോദയം ഹയർസെക്കൻഡറി സ്കൂളിലെ ഗാന്ധിയൻ സ്റ്റഡീസ് അധ്യാപകനും സ്‌കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ (41) മരിച്ച നിലയിൽ കണ്ടെത്തി.വടക്കേച്ചിറയ്ക്കു സമീപത്തെ ഫ്ലാറ്റിൽ ചൊവ്വാഴ്‌ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്. വെള്ളാറ്റഞ്ഞൂർ കല്ലാറ്റ് പരേതനായ പീതാംബരന്റെയും തയ്യൂർ ഗവ.സ്‌കൂൾ റിട്ട.അധ്യാപിക രാജലക്ഷ്‌മിയുടെയും മകനാണ്.ഗായകനും ഇടയ്ക്ക വാദകനും ആയിരുന്നു. ഗിറ്റാർ, കീബോർഡ് തുടങ്ങിയ സംഗീതോപകരണങ്ങളിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.

