കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടായി; സി പി എം സംസ്ഥാന ഘടകത്തെ തള്ളി കേന്ദ്രം

നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടായെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി വിലയിരുത്തൽ.ഭരണവിരുദ്ധ വികാരമില്ലെന്ന് കേന്ദ്രകമ്മിറ്റി യോഗത്തിൽ സി.പി.എം സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നെങ്കിലും അത് തള്ളിയാണ് കേന്ദ്ര കമ്മിറ്റി ഈ നിലപാടിലെത്തിയത്. തോൽവിയിലെ സംഘടനാപരമായ വീഴ്ചകൾ പരിഹരിക്കാൻ സംസ്ഥാനഘടകത്തിന് യോഗത്തിൽ നിർദേശം നൽകി.അടുത്തമാസം ആദ്യം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങൾ ഇതിനുള്ള രൂപരേഖ തയാറാക്കും.അടിത്തട്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്ര കമ്മിറ്റിയിൽ അഭിപ്രായമുയർന്നു. കീഴ്ഘടകങ്ങളിലെ പൾസ് നേതൃത്വം അറിയുന്നില്ലെന്നും വിമർശനമുയർന്നു

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമെതിരേ കടുത്ത വിമർശനങ്ങളാണ് ജില്ലാ, ഏരിയാ നേതൃയോഗങ്ങളിൽ ഉയരുന്നത്.കേരളത്തിൽ നിന്നുള്ള പോളിറ്റ്ബ്യൂറോ അംഗങ്ങൾ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ കടുത്ത വിമർശനം നേരിടുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര കമ്മിറ്റി യോഗം ചേർന്നത്.തോൽവി വിലയിരുത്തുന്നതിനായി വെള്ളിയാഴ്ച ആരംഭിച്ച കേന്ദ്ര കമ്മിറ്റി യോഗം ഇന്നലെയാണ് അവസാനിച്ചത്.വെള്ളി, ശനി ദിവസങ്ങളിൽ നടന്ന ചർച്ചയ്ക്ക് ശേഷം ശനിയാഴ്ച രാത്രി പോളിറ്റ്ബ്യറോ ചേർന്ന് മറുപടി തയാറാക്കി ഇന്നലെ ചേർന്ന യോഗത്തിൽ അവതരിപ്പിച്ചു. യോഗത്തിലെ തീരുമാനങ്ങൾ വിശദീകരിക്കാൻ പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി ഇന്ന് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....