ശബരിമല സ്വര്‍ണക്കൊള്ളക്കു പിന്നില്‍ പുരാവസ്തു കള്ളക്കടത്തുകാര്‍; രമേശ് ചെന്നിത്തല

ശബരിമല സ്വര്‍ണക്കൊള്ളക്കു പിന്നില്‍ പുരാവസ്തു കള്ളക്കടത്തുകാരെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യഥാര്‍ത്ഥ പ്രതികള്‍ സ്വൈര്യവിഹാരം നടത്തുകയാണ്. എസ്‌ഐടി ഇവരെ ഉടന്‍ പിടികൂടണമെന്നും രമേശ് ചെന്നിത്തല ആലപ്പുഴയില്‍ ആവശ്യപ്പെട്ടു. സ്വര്‍ണകൊള്ളയ്ക്കും പ്രതികള്‍ക്കും രാഷ്ട്രീയ സംരക്ഷണം ലഭിക്കുകയാണ്. തൊണ്ടിമുതല്‍ എവിടെ പോയെന്ന് പോലും അറിയില്ല. അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ 500 കോടിയില്‍ അധികം വിലമതിക്കുന്നതാണ് തൊണ്ടിമുതലുകള്‍. പുരാവസ്തുവാക്കി വില്‍പന നടത്താനാണ് ശ്രമം നടന്നത്. വന്‍ സ്രാവുകളെ എസ്‌ഐടി വലയിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.കുറ്റക്കാരായ നേതാക്കള്‍ക്ക് എതിരെ സിപിഐഎം നടപടി എടുത്തില്ല. എംവി ഗോവിന്ദന്‍ പ്രതികളെ സംരക്ഷിക്കുകയാണ്. പ്രതികളെ ഭയമാണ് പാര്‍ട്ടിക്ക്. പലതും തുറന്നു പറയുമെന്ന പേടിയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Leave a Reply

spot_img

Related articles

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...