വന്ദേ ഭാരത് ട്രെയിന് മുന്നിൽ ഓട്ടോറിക്ഷ ഓടിച്ചു കയറ്റി; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം കടയ്ക്കാവൂർ വക്കം റെയിൽവേ സ്റ്റേഷന് സമീപത്ത് റെയിൽവേ ട്രാക്കിൽ വന്ദേ ഭാരത് ട്രെയിന് മുന്നിൽ ഓട്ടോറിക്ഷ ഓടിച്ചു കയറ്റി. ഓട്ടോറിക്ഷ ഭാഗികമായി തകർന്നു. ഡ്രൈവർ അത്ഭുതകരമായ രക്ഷപ്പെട്ടു.കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വന്ദേ ഭാരത് ട്രെയിനിനു മുന്നിലാണ് ഓട്ടോറിക്ഷ ഓടിച്ചു കയറ്റിയത്.വക്കം റെയിൽവേ സ്റ്റേഷന് സമീപത്ത് റെയിൽവേയുടെനിർമ്മാണ പ്രവർത്തനത്തിനായി റോഡ് നിർമ്മിച്ചിരുന്നു ഇതിൽ കൂടിയാണ് കല്ലമ്പലം സ്വദേശിയായ സുധി ഓട്ടോറിക്ഷ ഓടിച്ചു കയറ്റിയത്. ഡ്രൈവർ മദ്യലഹരിയിലായിരുന്നു. ആ സമയത്ത് അതുവഴി കടന്നു വരികയായിരുന്ന ട്രെയിൻ ഓട്ടോറിക്ഷയെ ഇടിച്ചു തെറിപ്പിക്കുകയും ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. ഡ്രൈവർ റെയിൽവേ പോലീസിന്റെ കസ്റ്റഡിയിലാണ് ഇപ്പോൾ.

Leave a Reply

spot_img

Related articles

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം.ശബരിമലയിലെ നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ദേവസ്വം സെക്രട്ടറിയുടെ റിപ്പോർട്ട്. കൃത്രിമം നടന്നിട്ടുള്ളത് എവിടെയാണന്ന് കണ്ടെത്താൻ...

ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിനു വിളിച്ച കരയോഗം പിരിച്ചുവിട്ട് എൻ എസ് എസ്; നടപടി നേതൃത്വത്തെ ആക്ഷേപിച്ചെന്ന പരാതിക്ക് പിന്നാലെ

എൻ എസ് എസിന്റെ മുൻ ഡയറക്ടർ ബോർഡ് മെമ്പറും, മുൻ താലൂക്ക് യൂണിയൻ പ്രസിഡന്റുമായിരുന്ന കെ ബി ഗണേഷ്‌ കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ച കരയോഗം...