ജില്ലാ മൃഗസംരക്ഷണ വകുപ്പില്‍ നിയമനം

ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ രാത്രികാലങ്ങളില്‍ കര്‍ഷകന്റെ വീട്ടുപടിക്കല്‍ അത്യാഹിത മൃഗചികിത്സ സേവനം നല്‍കുന്നതിന് ഓരോ വെറ്ററിനറി സര്‍ജന്‍, ഡ്രൈവര്‍ കം അറ്റന്റന്‍ഡ് എന്നിവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു.

കൂടാതെ പഴയന്നൂര്‍, മതിലകം മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളില്‍ ഓരോ പാരാവെറ്റിനേയും നിയമിക്കുന്നു. 90ല്‍ കുറഞ്ഞ ദിവസത്തേക്കായിരിക്കും നിയമനം.
വെറ്ററിനറി സര്‍ജന്‍ – വെറ്ററിനറി സയന്‍സില്‍ ബിരുദം, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. വിരമിച്ചവര്‍ക്കും അപേക്ഷിക്കാം

.
ഡ്രൈവര്‍ കം അറ്റന്റന്‍ഡ് – എസ്.എസ്.എല്‍സി, ലൈറ്റ് മോട്ടോര്‍ വാഹന ലൈസന്‍സ്.
പാരാവെറ്റ് – വി.എച്ച്.എസ്.സി, കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസില്‍ നിന്നും വെറ്ററിനറി ലബോറട്ടറി ടെക്‌നിക്‌സ്, ഫാര്‍മസി ആന്റ് നഴ്‌സിങില്‍ സ്‌റ്റൈപ്പന്റോടെ പരിശീലനം ലഭിച്ചവര്‍. ഇവരുടെ അഭാവത്തില്‍ വി എച്ച് എസ് സി ലൈഫ്സ്റ്റോക്ക് മാനേജ്മെന്റ്/ വി എച്ച് എസ് സി ഇന്‍ ഇന്‍ എന്‍ എസ് ക്യൂ എഫ് കോഴ്സ് ഡയറി ഫാര്‍മര്‍ എന്റര്‍പ്രണര്‍/സ്മോള്‍ പൗള്‍ട്രി ഫാര്‍മര്‍ യോഗ്യതയുള്ളവരേയും പരിഗണിക്കും. ലൈറ്റ് മോട്ടോര്‍ വാഹന ലൈസന്‍സ് അഭിലഷണീയം.
 
താല്‍പര്യമുളളവര്‍ സിവില്‍ സ്റ്റേഷന്‍ രണ്ടാം നിലയിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ജൂണ്‍ 14ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് രേഖകള്‍ സഹിതം പങ്കെടുക്കണം. രാവിലെ 10.30 മുതല്‍ വെറ്ററിനറി സര്‍ജന്‍, പാരാവെറ്റ് ഒഴിവുകളിലേക്കും ഉച്ചയ്ക്ക് രണ്ടുമുതല്‍ ഡ്രൈവര്‍ കം അറ്റന്റന്‍ഡ് തസ്തികയിലേക്കും അഭിമുഖം നടത്തും. ഫോണ്‍: 0487 2361216.

Leave a Reply

spot_img

Related articles

കായലിൽ കാണാതായ മൽസ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

വേമ്പനാട്​ കായലിൽ കക്ക വാരാൻപോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.ആര്യാട് കോമളപുരം കന്യാക്കൽ പുതുവൽവീട്​ ബാബു (55) ആണ്​ മരിച്ചത്​.മുഹമ്മ ഭാഗത്ത് നിന്നാണ് മൃതദേഹം...

ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി

ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി .അക്കൗണ്ടുകൾ 'റിവ്യൂവിൽ' ആണെന്ന് കാണിച്ചാണ് 24 മണിക്കൂർ നേരത്തേക്ക് ആപ്പിൻ്റെ സേവനങ്ങൾ നിർത്തലാക്കിയത്. തിങ്കളാഴ്‌ച...

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചു

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ.ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഡൽഹിയിൽ വാണിജ്യ...

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...