ആറന്മുള ഉത്രട്ടാതി ആചാര ജലമേള

പമ്പയുടെ ഓളങ്ങളിൽ വഞ്ചിപ്പാട്ടിൻ്റെ ശീലുകൾ മുഴക്കി ആറൻമുള ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനമായ ഇന്ന് ആചാരങ്ങൾ പാലിച്ച് ഉത്രട്ടാതി ആചാര ജലമേള നടന്നു.

ഇക്കുറി കന്നിമാസത്തിലെ ഉതൃട്ടാതി നാളായ സെപ്റ്റംബർ 18ന് ആറൻമുള വള്ളംകളി നടക്കുന്നതിനാലാണ് ആചാരം നിലനിർത്താൻ പാർത്ഥസാരഥിക്ക് മുന്നിൽ 26 പള്ളിയോടങ്ങൾ ജലമേള നടത്തിയത്. 52 പള്ളിയോടങ്ങളാണ് ആകെയുള്ളത്.

രാവിലെ 11ന് ആറന്മുളസത്രക്കടവിൽനിന്നാരംഭിച്ച ഘോഷയാത്രയിൽ രണ്ട് പള്ളിയോടങ്ങൾ വീതം പരപ്പുഴ കടവിലെത്തി ഇവിടെനിന്നും തിരികെ മധുക്കടവിലെത്തി പൊതിയും പഴവും ക്ഷേത്രപ്രസാദവും പുകയിലയും ദക്ഷിണയായി സ്വീകരിച്ചു.

2014ലും ഇത്തരത്തിൽ ആചാരവള്ളംകളി നടന്നിരുന്നു. കാട്ടൂരിൽ നിന്നും ഓണ വിഭവങ്ങളുമായി ആറൻമുള ക്ഷേത്രത്തിലേക്ക് പോകുന്ന തിരുവോണ തോണിയെ ഒരിക്കൽ ചിലർ ആക്രമിച്ചതിനെത്തുടർന്ന് തോണി സംരക്ഷണത്തിനായി സമീപ കരക്കാർ വലിയ പള്ളിയോടങ്ങൾ നിർമ്മിച്ച് തോണിക്ക് അകമ്പടി പോയി .ഈ പള്ളിയോടങ്ങളുടെ എഴുന്നെള്ളത്ത് ആണ് പിന്നീട് ആറൻമുള വള്ളംകളിയായി മാറിയതെന്നാണ് ഐതീഹ്യം.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...