ജമ്മുകശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് പതിച്ച് അപകടം; മൂന്ന് ജവാന്മാർക്ക് വീരമൃത്യു

ജമ്മു കശ്മീരിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു. മൂന്ന് ജവാന്മാർക്ക് വീരമൃത്യു. ജമ്മു കശ്മീരിലെ ബന്ദിപൂർ ജില്ലയിലാണ് അപകടം ഉണ്ടായത്. സൈനിക വാഹനം റോഡിൽ നിന്ന് തെന്നിമാറി കൊക്കയിലേക്ക് പതിക്കുകയായിരുന്നു. വാഹനം പൂർണമായും തകർന്നു. അപകടകാരണം മോശം കാലാവസ്ഥ മൂലമെന്ന് സേന. മൂന്ന് ജവാന്മാർക്ക് ഗുരുതര പരിക്കുപറ്റിയതായി വിവരം.പരുക്കേറ്റവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില തൃപ്തികരമാണെന്നും തുടർ ചികിത്സയിലാണെന്നാണ് ലഭിക്കുന്ന വിവരം. അപകട സ്ഥലത്ത് സുരക്ഷാ സേനയും പോലീസും എത്തി. “മൂന്നുപേരെയും വൈദ്യചികിത്സയ്ക്കായി ശ്രീനഗറിലേക്ക് റഫർ ചെയ്തിട്ടുണ്ട്. അപകടവിവരം ലഭിച്ചയുടൻ ഞങ്ങൾ ആംബുലൻസ് അയച്ചു..” എഎൻഐയോട് സംസാരിക്കവെ മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....