പത്ത് ദിവസത്തെ ചരിത്രപരമായ ദൗത്യം പൂർത്തിയാക്കി ആർട്ടെമിസ് 2 മടങ്ങി വരുന്നു.ഏപ്രിൽ 11 സംഘം ഭൂമിയിൽ തിരിച്ചെത്തും. ചന്ദ്രനെ വലംവെച്ച ശേഷം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചതായി നാസ അറിയിച്ചു. ആർട്ടെമസിന്റെ ബഹിരാകാശത്തെ അവസാന ദിവസമായിരിക്കും ഇന്ന് എന്ന് നാസ വ്യക്തമാക്കി. നിലവിൽ ഓറിയോൺ പേടകം ഏഴാം ഘട്ടത്തിലാണ്. സാൻ ഡീഗോ തീരത്ത് നാളെ പുലർച്ചയോടെ സ്പ്ലാഷ് ഡൗൺ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചന്ദ്രനെ ചുറ്റിയുള്ള യാത്രയ്ക്ക് ശേഷം ഓറിയോൺ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന് ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിലേക്ക് ലക്ഷ്യം വെച്ചുള്ള അതിവേഗ യാത്രയാണിത്.

