ഭഗവത് സ്തുതികളുടെയും വഞ്ചിപ്പാട്ടിൻ്റെയും ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ പ്രസിദ്ധമായ അഷ്‌ടമിരോഹിണി വള്ളസദ്യ ഇന്ന് പാർഥസാരഥീ ക്ഷേത്രസന്നിധിയിൽ നടക്കും.രാവിലെ 11.30ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും.
ശ്രീകൃഷ്ണജയന്തി ദിവസം ഭക്തനും ഭഗവാനും ഒന്നിച്ചിരുന്ന് അന്നം ഭക്ഷിക്കുന്നതായാണ് വള്ളസദ്യയുടെ വിശ്വാസം.10 മു തൽ 11 വരെ ക്ഷേത്രാചാര ചടങ്ങുകൾ. 11.30ന് ഗജമണ്ഡപത്തിൽ ഭഗവാന് പ്രസാദം സമർപ്പിക്കുന്നതോടെ അഷ്ടമി രോഹിണി വള്ളസദ്യയ്ക്കു തുടക്കം കുറിക്കും.