കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാം: വീണാ ജോര്‍ജ്

മേയ് 7 ലോക ആസ്ത്മ ദിനം

തിരുവനന്തപുരം: സമയബന്ധിതമായുള്ള കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

മാറിവരുന്ന ജീവിത ശൈലിയും രോഗം ശരിയായി ചികിത്സിക്കുന്നതിലുള്ള കാലതാമസവും ഇന്‍ഹേലറിനെ കുറിച്ചുള്ള തെറ്റിദ്ധാരണകളും ആസ്ത്മ സങ്കീര്‍ണമാക്കുന്നു.

ആസ്ത്മ, സി.ഒ.പി.ഡി. തുടങ്ങിയ ദീര്‍ഘസ്ഥായിയായ ശ്വാസകോശ രോഗങ്ങളുടെ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ശ്വാസ് പദ്ധതി രാജ്യത്താദ്യമായി കേരളത്തിലാരംഭിച്ചു.

കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ, ജനറല്‍ ആശുപത്രികളിലൂടെയും നടപ്പിലാക്കുന്ന ശ്വാസ് ക്ലിനിക്കുകളിലൂടെ 25,000ത്തിലധികം ആസ്ത്മ രോഗികള്‍ക്ക് ശാസ്ത്രീയമായ ചികിത്സകള്‍ നല്‍കി വരുന്നു.

രോഗ നിര്‍ണയത്തിനായുള്ള സ്‌പൈറോമെട്രി, ചികിത്സയ്ക്കായി ഇന്‍ഹേലര്‍ മരുന്നുകള്‍, പള്‍മണറി റീഹാബിലിറ്റേഷന്‍ തുടങ്ങിയ സേവനങ്ങള്‍ ഈ ക്ലിനിക്കുകളില്‍ ലഭ്യമാണ്.

കൂടുതല്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കുന്നതിലൂടെ കൂടുതല്‍ രോഗികള്‍ക്ക് ഈ സേവനം ലഭ്യമാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ വര്‍ഷവും മേയ് മാസം ആദ്യത്തെ ചൊവ്വാഴ്ചയാണ് ലോക ആസ്ത്മ ദിനമായി ആചരിക്കുന്നത്.

ആസ്ത്മ രോഗത്തെ കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുകയെന്ന ഉദ്ദേശത്തോട് കൂടി ലോകാരോഗ്യ സംഘടനയുടെ സഹകരണ സംഘടനയായ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഫോര്‍ ആസ്ത്മ (GINA) യാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്.

‘ആസ്തമയെ കുറിച്ചുള്ള അറിവുകള്‍ രോഗനിയന്ത്രണം ശക്തിപ്പെടുത്തുന്നു’ (Asthma Education Empowers) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.

ആസ്ത്മ രോഗ പ്രതിരോധം, ശാസ്ത്രീയമായി നിഷ്‌കര്‍ഷിച്ചിട്ടുള്ള ചികിത്സ രീതികള്‍, രോഗാതുരത കുറയ്ക്കല്‍, മരണം ഒഴിവാക്കല്‍ തുടങ്ങിയവയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ സന്ദേശം വിരല്‍ ചൂണ്ടുന്നത്.

260 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ വിട്ടുമാറാത്ത സാംക്രമികേതര രോഗങ്ങളില്‍ ഒന്നാണ് ആസ്ത്മ, ലോകമെമ്പാടും ഓരോ വര്‍ഷവും 4,50,000 മരണങ്ങള്‍ക്ക് കാരണമാകുന്നു, അവയില്‍ മിക്കതും തടയാന്‍ കഴിയുന്നവയാണ്.

ശ്വാസനാളത്തിന്റെ വീക്കവും സങ്കോചവും ആസ്ത്മയുടെ ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നു.

ചുമ, ശ്വാസതടസം, നെഞ്ച് ഞെരുക്കം തുടങ്ങിയവയാണ് ആസ്ത്മയുടെ പ്രധാന ലക്ഷണങ്ങള്‍.

എല്ലാ പ്രായത്തിലുമുള്ളവരെയും ഈ രോഗം ബാധിക്കാമെങ്കിലും കൃത്യമായ ചികിത്സയിലൂടെ ഇത് നിയന്ത്രിക്കാനാകും.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വൻകുതിപ്പ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വൻകുതിപ്പ്.ഒരു പവന് 760 രൂപ വർധിച്ച്‌ 72,120 രൂപയായി. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ഗ്രാം...

മാലാ പാര്‍വതി അവസരവാദിയാണെന്ന് നടി രഞ്ജിനി.

നടി മാലാ പാര്‍വതി കുറ്റവാളികളെ പിന്തുണയ്‌ക്കുന്നുവെന്നും അവസരവാദിയാണെന്നും നടി രഞ്ജിനി.ഫേസ്ബുക്കിലൂടെയാണ് നടിയുടെ വിമര്‍ശനംമാലാ പാര്‍വതി, നാണക്കേട് തോന്നുന്നു. ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമാണെങ്കിലും ഇതുപോലുള്ള കുറ്റവാളികളെ...

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെയുള്ള ഇഡി കുറ്റപത്രത്തിന്റെ പേരില്‍ ബിജെപിക്ക് എതിരെ ഡിഎംകെയുടെ വിമര്‍ശനം

ഇഡി നടപടി അംഗീകരിക്കാന്‍ ആവാത്തതും നാണംകെട്ട പ്രതികാര രാഷ്ട്രീയവുമാണെന്ന് ഡിഎംകെ ട്രഷററും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ ടി ആര്‍ ബാലു പറഞ്ഞു.വിവിധ പാര്‍ട്ടികളെ ഏകോപിപ്പിച്ച്‌...

താന്‍ വേട്ടയാടപ്പെട്ട നിരപരാധിയാണെന്ന് സൂചിപ്പിച്ച്‌ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ പ്രതിയും കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ നിന്നും അല്ലാതെയും നിരവധി വിമര്‍ശനങ്ങള്‍ പി പി ദിവ്യ നേരിട്ടിരുന്നു. ഇതിനെല്ലാം മറുപടിയെന്നോണം ഈസ്റ്റര്‍ ദിന...