കെ.എസ്.ആർ.ടി.സി ബസ് തട്ടിയെടുക്കാൻ ശ്രമം; യുവാവ് അറസ്റ്റില്‍

തിരുവല്ല കെ.എസ്.ആർ.ടി.സി സ്റ്റാൻഡില്‍നിന്നും ബസ് തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍.ആഞ്ഞിലിത്താനം മാമന്നത്ത് വീട്ടില്‍ ജെബിൻ (34) ആണ് അറസ്റ്റില്‍ ആയത്. ഞായറാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം. കെ.എസ്.ആർ.ടി.സി സ്റ്റാൻഡില്‍ നിർത്തിയിട്ടിരുന്ന ഓർഡിനറി ബസ് കൊണ്ടുപോകാനാണ് പ്രതി ശ്രമിച്ചത്. ബസ് സ്റ്റാർട്ട് ആക്കി ഓടിച്ചു പോകാൻ ശ്രമിക്കുന്നത് കണ്ട കെ.എസ്.ആർ.ടി.സി ജീവനക്കാരും യാത്രക്കാരും ചേർന്ന് ശ്രമം തടയുകയായിരുന്നു. തുടർന്ന് സംഭവം അറിഞ്ഞ് എത്തിയ തിരുവല്ല ഡിവൈ.എസ്.പി എസ്. ആഷാദിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മദ്യപിച്ച്‌ ലക്കുകെട്ട നിലയിലായിരുന്ന ജെബിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിന് പീഡനം; പ്രതി അറസ്റ്റില്‍

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമില്‍ വെന്റിലേറ്ററിലായ രോഗിയെ പീഡിപ്പിച്ച ബീഹാര്‍ സ്വദേശി ദീപക്കാണ് അറസ്റ്റിലായത്.ഗുരുഗ്രാമിലെ മേദാന്ത...

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായി; ഡല്‍ഹി സ്വദേശി പിടിയിൽ

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായികളുമായി ഡല്‍ഹി സ്വദേശി പിടിയിൽ. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ മൊഅനീസ് അജം ( 42) എന്നയാളാണ് പിടിയിലായത്. കുറ്റ്യാടി...

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി. ആർ ഡി ഒ ക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നത്. തൃശ്ശൂർ സിറ്റി പോലീസ്, ബോംബ് സ്ക്വാഡ്...

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി

തൃശൂർ തൃത്തല്ലൂരില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. പത്തനംതിട്ട അടൂർ സ്വദേശി അനില്‍കുമാർ ആണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകനായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശി ഷാജു...