Author 1

Exclusive Content

spot_img

തിരുവല്ലയിലെ നിരണത്ത് കാട്ടുപൂച്ചയെ വീടിനുള്ളിൽ നിന്നും വനം വകുപ്പ് എത്തി പിടികൂടി.

നിരണം വടക്കുംഭാഗം മുപ്പരത്തിൽ വീട്ടിൽ നിന്നും തിങ്കളാഴ്ച രാത്രിയാണ് വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം എത്തി കാട്ടുപൂച്ചയെ പിടികൂടിയത്. പുലിക്കുട്ടിയുടെ വലുപ്പമുള്ള കാട്ടുപൂച്ചയാണ് ഇവിടെ നിന്നും പിടികൂടിയത്വർഷങ്ങളായി ആൾ താമസമില്ലാതെ കിടക്കുകയായിരുന്നു...

ട്വന്റി 20 മത്സരത്തിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും

ന്യൂസീലൻഡ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായുള്ള ട്വന്റി 20 മത്സരത്തിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും. 2026 ജനുവരിയിലാണ് മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20 മത്സരങ്ങളുമടങ്ങുന്ന പര്യടനത്തിനായി ന്യൂസീലൻഡ് ടീം...

പട്രോളിങ്ങിനിടെ വാഹന പരിശോധനയ്ക്ക് ശ്രമിച്ച എസ്‌ഐയെ വാഹനമിടിപ്പിച്ച്‌ കൊലപ്പെടുത്താൻ ശ്രമം.

ഗുരുതരമായി പരിക്കേറ്റ മുവാറ്റുപുഴ കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ എസ്‌ഐ ഇ.എം. മുഹമ്മദിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. പട്രോളിങ്ങിനിറങ്ങിയ...

ഇസ്രയേൽ – ഇറാൻ സംഘർഷം രൂക്ഷം

ഇസ്രയേലിൽ വിവിധയിടങ്ങളിൽ ഇറാൻ മിസൈലുകൾ പതിപ്പിച്ചതായാണ് വിവരം. നൂറോളം മിസൈലുകൾ ഇറാൻ വിക്ഷേപിച്ചതായാണ് ഇറാനിയൻ മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ. നിരവധിപേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് ഇറാൻ മിസൈൽ...

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് ആണ്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ ഞായറാഴ്ച പുലർച്ചെ മുതൽ ശക്തമായ മഴയാണ്കേരളത്തിന് മുകളിൽ പടിഞ്ഞാറൻ...

വിദ്യാർത്ഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് പ്രധാനാധ്യാപിക ഏത്തമിടിയിച്ചതായി പരാതി.

തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിലാണ് സംഭവം.സ്കൂളിലെ പ്രധാനാധ്യാപികക്കെതിരെയാണ് പരാതി.ദേശീയഗാനത്തിനിടെ ക്ലാസിൽ നിന്ന് വിദ്യാര്‍ത്ഥിനികള്‍ പുറത്തിറങ്ങിയതിനെ തുടര്‍ന്നാണ് പ്രധാനാധ്യാപികയുടെ ശിക്ഷാ നടപടി.സംഭവത്തെ തുടര്‍ന്ന് സ്കൂളിൽ നിന്ന് ഇറങ്ങാൻ വൈകിയ കുട്ടികള്‍ക്ക് സ്കൂള്‍ ബസ് കിട്ടിയില്ല....