Author 1

Exclusive Content

spot_img

സമാധാന ചര്‍ച്ചകള്‍ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി; അപ്രതീക്ഷിതമായി റഷ്യന്‍ വ്യോമസേന കേന്ദ്രങ്ങളില്‍ യുക്രെയ്ന്‍ ആക്രമണം

സമാധാന ചര്‍ച്ചകള്‍ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വ്യോമാക്രമണം കടുപ്പിച്ച് റഷ്യയും യുക്രെയ്‌നും. റഷ്യന്‍ വ്യോമസേന കേന്ദ്രങ്ങളില്‍ യുക്രെയ്ന്‍ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചു. റഷ്യയുടെ നിരവധി പോര്‍ വിമാനങ്ങള്‍ കത്തി നശിച്ചു.റഷ്യയുടെ നിര്‍ദേശപ്രകാരമാണ്...

തിരുവല്ലയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു

തിരുവല്ലയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. കാവുങ്കലിൽ മീൻ പിടിക്കാൻ പോയപ്പോഴാണ് അപകടം. രഞ്ജിത്ത് എന്ന യുവാവാണ് മരിച്ചത്.

പി.വി. അൻവറിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

അൻവർ വലിയ വഞ്ചന കാണിച്ചതുകൊണ്ടാണ് നിലന്പൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.നിലന്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാർഥി എം. സ്വരാജിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എം. സ്വരാജിന്‍റെ സ്ഥാനാർഥി...

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ മുസ്‌ലിം ലീഗ് യോഗത്തില്‍ വിമർശനം

സതീശന്‍റേത് ഏകാധിപത്യ പ്രവണതയെന്ന് ലീഗ് യോഗത്തില്‍ വിമർശനം ഉയർന്നു.അൻവർ വിഷയം നീട്ടിക്കൊണ്ടുപോയി വഷളാക്കി. ലീഗിന് ഒരു കാലത്തും ഇല്ലാത്ത അവഗണന കോണ്‍ഗ്രസില്‍ നിന്നുണ്ടാകുന്നു. ഇങ്ങനെ പോയാല്‍ പാർട്ടിക്ക് വേറെ വഴി നോക്കേണ്ടിവരുമെന്നും നേതാക്കള്‍...

നിലമ്പൂരില്‍ മത്സരിക്കുമെന്ന സൂചന നല്‍കി ബിജെപി

മത്സരിക്കുന്ന കാര്യത്തില്‍ തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു.മത്സരിക്കുന്നില്ലെന്ന് പറയുന്നില്ല. അനാവശ്യമായ തെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത് എല്‍ഡിഎഫും യുഡിഎഫുമാണെന്നും രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു.എല്‍ഡിഎഫും യുഡിഎഫും സ്ഥാനാർഥി പ്രഖ്യാപനവും പ്രചരണവുമടക്കം...

മലപ്പുറത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

മലപ്പുറം കുറ്റിപ്പുറത്താണ് സംഭവംകുറ്റിപ്പുറം സ്വദേശി ജാഫർ ആണ് മരിച്ചത്. സുഹൃത്തായ അഷ്‌റഫിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിലാണ് ജാഫറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറ്റിപ്പുറം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.