സമാധാന ചര്‍ച്ചകള്‍ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി; അപ്രതീക്ഷിതമായി റഷ്യന്‍ വ്യോമസേന കേന്ദ്രങ്ങളില്‍ യുക്രെയ്ന്‍ ആക്രമണം

സമാധാന ചര്‍ച്ചകള്‍ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വ്യോമാക്രമണം കടുപ്പിച്ച് റഷ്യയും യുക്രെയ്‌നും. റഷ്യന്‍ വ്യോമസേന കേന്ദ്രങ്ങളില്‍ യുക്രെയ്ന്‍ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചു. റഷ്യയുടെ നിരവധി പോര്‍ വിമാനങ്ങള്‍ കത്തി നശിച്ചു.റഷ്യയുടെ നിര്‍ദേശപ്രകാരമാണ് ഇന്ന് തുര്‍ക്കിയിലെ ഇസ്താംബൂളില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനചര്‍ച്ചകള്‍ ആരംഭിക്കുന്നത്. റഷ്യക്കെതിരെ യുക്രൈന്‍ നടത്തിയ ആക്രമണങ്ങളില്‍ ഏറ്റവും രൂക്ഷമായ ആക്രമണമാണ് ഇന്ന് നടന്നിരിക്കുന്നത്. ഇത് സമാധാനചര്‍ച്ചയേയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇന്ന് നടത്തിയ ആക്രമണത്തെ അത്യുജ്ജ്വലം എന്നാണ് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി വിശേഷിപ്പിച്ചത്. റഷ്യന്‍ മിലിറ്ററി എയര്‍ബേസിലേക്ക് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനായി യുക്രൈന്‍ 117 ഡ്രോണുകളാണ് ഉപയോഗിച്ചത്.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...