പക്ഷിപ്പനി: വളർത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം നിരോധിച്ചു

ആലപ്പുഴ: ജില്ലയിലെ ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് വാർഡ് 11, മുഹമ്മ ഗ്രാമപഞ്ചായത്ത് വാർഡ് ഒന്ന്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് 23 എന്നിവിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രഭവകേന്ദ്രത്തിൽ നിന്നും 10 കിലോമീറ്റർ ചുറ്റളവിൽ വരുന്ന സർവലൈൻസ് സോണിൽ ഉൾപ്പെടുന്ന1) ചേർത്തല തെക്ക് 2) കഞ്ഞിക്കുഴി 3) മുഹമ്മ 4) തണ്ണീർമുക്കം 5) ചേർത്തല
നഗരസഭ 6) മാരാരിക്കുളം വടക്ക് 7) മണ്ണഞ്ചേരി 8) വയലാർ 9) ചേന്നംപള്ളിപ്പുറം 10) കടക്കരപ്പള്ളി 11) മാരാരിക്കുളം തെക്ക് 12) കൈനകരി 13) ആര്യാട് എന്നീ തദ്ദേശ്ശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആലപ്പുഴ മുൻസിപ്പാലിറ്റിയിലെ തുമ്പോളി, മംഗലം, കൊമ്മാടി, കളപ്പുര, പൂന്തോപ്പ്, കാളാത്ത്, ആശ്രമം, കൊറ്റംകുളങ്ങര, തോണ്ടൻകുളങ്ങര, കറുകയിൽ, അവലൂക്കുന്ന്, കരളകം, പുന്നമട, നെഹറുട്രോഫി, തത്തംപള്ളി, കിടങ്ങാംപറമ്പ്, മന്നത്ത്, ആറാട്ടുവഴി, കാഞ്ഞിരംചിറ എന്നീ വാർ ഡുകളുടെയും പരിധിയിൽ താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ജൂൺ 29 വരെ നിരോധിച്ച് ജില്ല കളക്ടർ ഉത്തരവായി.

പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഇൻഫെക്റ്റഡ് സോണിൽ കള്ളിംഗ് പൂർത്തിയായി മൂന്ന് മാസത്തേയ്ക്ക് പക്ഷികളെ വളർത്തുന്നത് നിരോധിച്ചു.

Leave a Reply

spot_img

Related articles

കായലിൽ കാണാതായ മൽസ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

വേമ്പനാട്​ കായലിൽ കക്ക വാരാൻപോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.ആര്യാട് കോമളപുരം കന്യാക്കൽ പുതുവൽവീട്​ ബാബു (55) ആണ്​ മരിച്ചത്​.മുഹമ്മ ഭാഗത്ത് നിന്നാണ് മൃതദേഹം...

ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി

ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി .അക്കൗണ്ടുകൾ 'റിവ്യൂവിൽ' ആണെന്ന് കാണിച്ചാണ് 24 മണിക്കൂർ നേരത്തേക്ക് ആപ്പിൻ്റെ സേവനങ്ങൾ നിർത്തലാക്കിയത്. തിങ്കളാഴ്‌ച...

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചു

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ.ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഡൽഹിയിൽ വാണിജ്യ...

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...