ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇല്ലാതെ ബലോൻ ദ് ഓർ പുരസ്‌കാരത്തിൻ്റെ ചുരുക്കപ്പട്ടിക.
2003നു ശേഷം ആദ്യമായിട്ടാണ് ലോക ഫുട്ബോളിലെ ഈ സൂപ്പർ താരങ്ങളിൽ ഒരാളെങ്കിലുമില്ലാതെ മികച്ച ലോക ഫുട്ബോളർ പുരസ്കാരത്തിനുള്ള 30 അംഗ പട്ടിക പുറത്തുവരുന്നത്.
ഒക്ടോബർ 28നാണ് പുരസ്കാര പ്രഖ്യാപനം. മെസ്സി 8 തവണയും ക്രിസ്‌റ്റ്യാനോ 5 തവണയും ബലോൻ ദ് ഓർ നേടിയിട്ടുണ്ട്.
സ്‌പാനിഷ് താരങ്ങളായ വിനീസ്യൂസ്, റോഡി, കൗമാരതാരം ലമീൻ യമാൽ, ഫ്രഞ്ച് താരം കിലിയൻ എംബപെ, ഇംഗ്ലിഷ് താരങ്ങളായ ഹാരി കെയ്ൻ, ജൂഡ് ബെലിങ്ങാം, നോർവേ താരം ഹാളണ്ട് തുടങ്ങിയവർ ഇത്തവണ പട്ടികയിൽ ഉണ്ട്.