അഡ്ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ചായയ്ക്ക് പിരിയുമ്പോൾ 82/4 എന്ന നിലയിലാണ്. ഡേ നൈറ്റ് ടെസ്റ്റിൻ്റെ ആദ്യ ദിവസത്തെ ആദ്യ ബോളിൽ തന്നെ ഫോമിലുള്ള യശ്വസി ജയ്സ്വാൾ പുറത്തായി. മിച്ചൽ സ്റ്റാർക്കിൻ്റെ മനോഹരമായ ബോളിലാണ് ജയ്സ്വാൾ വിക്കറ്റിന് മുന്നിൽ കുടുങ്ങിയത്. രണ്ടാം വിക്കറ്റ് കൂട്ട് കെട്ട് 69 റൺസിലെത്തിയപ്പോൾ കെ എൽ രാഹുലിനെ (37) പുറത്താക്കി മിച്ചൽ സ്റ്റാർക്ക് വീണ്ടും പ്രഹരമേല്പിച്ചു. പിന്നീട് സ്കോർ ബോർഡിൽ എട്ട് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ വിരാട് കോലിയെ (7) സ്റ്റീവ് സ്മിത്തിൻ്റെ കൈകളിലെത്തിച്ച് മിച്ചൽ സ്റ്റാർക്ക് മൂന്നാം വിക്കറ്റും നേടി. അടുത്ത ഊഴം സ്കോട്ട് ബോളണ്ടിൻ്റെയായിരുന്നു. ശുഭ്മാൻ ഗില്ലാണ് (31) പുറത്തായത്.ചായയ്ക്ക് പിരിയുമ്പോൾ ഋഷഭ് പന്ത് (4), ക്യാപ്റ്റൻ രോഹിത് ശർമ്മ (1) എന്നിവരാണ് ക്രീസിൽ.